മരുന്നായും സൗന്ദര്യവര്‍ദ്ധക വസ്തുവായും അണുനാശിനിയായിട്ടും എല്ലാം ഉപയോഗിക്കാം; മഞ്ഞളിന് ഇന്ത്യക്കാരുടെ നിത്യ ജീവിതത്തില്‍ ഉള്ള പങ്ക് വളരെ വലുത്; അറിയാം ഗുണഫലങ്ങള്‍

Update: 2025-09-30 06:47 GMT

ഞ്ഞളിന് ഇന്ത്യക്കാരുടെ നിത്യജീവിതത്തില്‍ ഉള്ള പങ്ക് വളരെ വലുതാണ്. ഭക്ഷണത്തോടൊപ്പം മാത്രമല്ല മരുന്നായും സൗന്ദര്യവര്‍ദ്ധക വസ്തുവായും അണുനാശിനിയായിട്ടും എല്ലാം നമ്മള്‍ മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത ശരീര ഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ ഏറെ സഹായകരമാകും എന്നാണ്. നിത്യവും മഞ്ഞള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ശരീരഭാരം കുറയുമെന്ന കാര്യം ഉറപ്പാണ് എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും വളരെക്കാലമായി പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ് മഞ്ഞള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കിമിനെ കുറിച്ചുള്ള പഠനങ്ങള്‍ ലോകമെമ്പാടും പുരോഗമിക്കുന്ന വേളയിലാണ് ഈ ഒരു വെളിപ്പെടുത്തല്‍ നടക്കുന്നത്. ആദ്യ കാലഘട്ടങ്ങളില്‍ പല ഡോക്ടര്‍മാരും ഈ നിമഗനങ്ങളോട് യോജിച്ചിരുന്നില്ല. പല മെഡിക്കല്‍ ജേര്‍ണലുകളിലും ഇത് സംബന്ധിച്ച ലേഖനങ്ങളും പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ രണ്ട് പ്രശ്‌നങ്ങളായ പൊണ്ണത്തടിയ്ക്കും ടൈപ്പ് ടൂ പ്രമേഹം എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ മഞ്ഞള്‍ ശരിക്കും സഹായകരമാകും എന്നാണ്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തില്‍ പ്രീ ഡയബറ്റിസും ടൈപ്പ് 2 പ്രമേഹവുമുള്ള 1,400 രോഗികളില്‍ നടത്തിയ 20 പരീക്ഷണങ്ങളുടെ ഫലങ്ങള്‍ വിശകലനം ചെയ്തിരുന്നു.

ഇതില്‍ മഞ്ഞള്‍ അല്ലെങ്കില്‍ കുര്‍ക്കുമിന്‍ സപ്ലിമെന്റ് ദിവസവും കഴിച്ചവര്‍ക്ക് ഏകദേശം 2 കിലോഗ്രാം ശരീര ഭാരം കുറഞ്ഞതായും, എട്ട് മുതല്‍ 30 ആഴ്ച വരെയുള്ള വിവിധ പരീക്ഷണങ്ങളില്‍ അരക്കെട്ടിന്റെ അരികുകള്‍ 2മുതല്‍ 3 വരെ സെന്റീമീറ്റര്‍ ചുരുങ്ങിയതായും കണ്ടെത്തി. രണ്ട് വര്‍ഷം മുമ്പ്, ഇറാനിലെ അക്കാദമിക് വിദഗ്ധരുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം, ഏകദേശം 3,700 പേര്‍ ഉള്‍പ്പെട്ട 60 പരീക്ഷണങ്ങളുടെ ഒരു അവലോകനം പ്രസിദ്ധീകരിച്ചിരുന്നു. അതിലും സമാനമായ രീതിയില്‍ മഞ്ഞള്‍ കഴിച്ചവര്‍ക്ക് ഭാരം കുറഞ്ഞതായി കണ്ടെത്തിയിരുന്നു. മഞ്ഞളിലെ സജീവ സംയുക്തമായ കുര്‍ക്കുമിന്‍, ഒരു മെറ്റബോളിക് സ്വിച്ച് പോലെ പ്രവര്‍ത്തിക്കുന്നതായിട്ടാണ് ഗവേഷകര്‍ പറയുന്നത്. പേശി, കൊഴുപ്പ്, കരള്‍ എന്നിവയുള്‍പ്പെടെ പല കലകളിലും കാണപ്പെടുന്ന എ.എം.പി.കെ എന്ന എന്‍സൈമിനെ ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നു. തുടര്‍ന്ന് കോശങ്ങള്‍ കൊഴുപ്പ് സംഭരിക്കുന്നത് നിര്‍ത്തി അവയെ ഇല്ലാതാക്കാന്‍ തുടങ്ങുന്നു.

ഇതോടൊപ്പം, കുര്‍ക്കുമിന്‍ കൊഴുപ്പ് കലകള്‍ക്കുള്ളില്‍ അടിഞ്ഞുകൂടുന്ന വീക്കം കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ ഒരു വലിയ ചാലകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കരളില്‍ പുതിയ കൊഴുപ്പ് പുറന്തള്ളുന്ന എന്‍സൈമുകളെ കുര്‍ക്കുമിന്‍ നിയന്ത്രിക്കുന്നു. കൂടാതെ കൊഴുപ്പ് കോശങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കുന്നത് തടയാന്‍ പോലും ഇത് സഹായിച്ചേക്കാം. ആര്‍ത്രൈറ്റിസിന്റെ വേദന കുറയ്ക്കാനും മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. മഞ്ഞള്‍ മിക്ക ആളുകള്‍ക്കും സുരക്ഷിതമാണ് വിലകുറഞ്ഞതും വ്യാപകമായി ലഭ്യവുമാണ് എന്നീ ഘടകങ്ങള്‍ ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുകയാണ്.

Tags:    

Similar News