ലോകം വീണ്ടുമൊരു മഹാമാരിയുടെ വക്കിലോ? ബ്രസീലിലെ വവ്വാലുകളില്‍ കണ്ടെത്തിയ പുതിയ വൈറസുകള്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു; കോവിഡ് മഹാമാരിയുടെ വൈറസിന് സമാനമായ സവിശേഷതകളുള്ള വൈറസെന്ന് ഗവേഷകര്‍

ലോകം വീണ്ടുമൊരു മഹാമാരിയുടെ വക്കിലോ?

Update: 2025-10-30 07:09 GMT

റിയോ: തെക്കേ അമേരിക്കയിലെ വവ്വാലുകളില്‍ മറ്റൊരു മഹാമാരിക്ക് കാരണമാകുന്ന പുതിയ വൈറസ് കണ്ടെത്തി. കോവിഡ് മഹാമാരിയുടെ വൈറസിന് സമാനമായ ചില സവിശേഷതകള്‍ ഇതിന് ഉണ്ടെന്നാണ് ബ്രസീല്‍ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രസീലിന്റെ വടക്കന്‍ ഭാഗത്ത് താമസിക്കുന്ന വവ്വാലുകളെ പിടികൂടി അവയുടെ കുടല്‍ പരിശോധിക്കുമ്പോഴാണ് അമേരിക്കയിലേയും ജപ്പാനിലേയും ശാസ്ത്രജ്ഞന്‍മാരും ഇക്കാര്യം മനസിലാക്കിയിരുന്നു.

ബി.ആര്‍.ഇസഡ് ബാറ്റ് കോവ് എന്നാണ് ഈ വൈറസിന് പേരിട്ടിരുന്നത്. വീണ്ടും ഒരു മഹാമാരി ഈ ലോകത്ത് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നതെന്നാണ് കരുതപ്പെടുന്നത്. കൊറേണാ വൈറസിന്റെ വകഭേദം തന്നെയാണ് ഇതെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. തെക്കേ അമേരിക്കയില്‍ സാധാരണയായി കാണപ്പെടുന്ന വവ്വാലുകളില്‍ കാണപ്പെടുന്ന വൈറസ് മനുഷ്യരില്‍ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്നാല്‍ മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ള ഒരു പുതിയ കൊറോണ വൈറസ് പ്രകൃതിയില്‍ എങ്ങനെ ഉയര്‍ന്നുവരുമെന്ന് കണ്ടെത്തലുകള്‍ കാണിക്കുന്നു എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. 2012 ല്‍ മിഡില്‍ ഈസ്റ്റില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു പകര്‍ച്ചവ്യാധി കണ്ടെത്തിയിരുന്നു. മേര്‍സ് എന്നാണ് ഇതിന് പേരിട്ടിരുന്നത്. ഇതൊരു ശ്വസന രോഗമാണ്.

പനി, ശ്വാസതടസ്സം, വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്ക് ഇത് കാരണമാകുന്നു. കഠിനമായ കേസുകളില്‍ ഇത് മാരകമാകാനും സാധ്യതയുണ്ട്. അമേരിക്കയില്‍ ഇതുവരെ രണ്ട് രോഗികള്‍ക്ക് മാത്രമേ ഈ രോഗം പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളൂ. 2014 മെയ് മാസത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഈ രോഗബാധിതര്‍ ആയവര്‍ മിഡില്‍ ഈസ്റ്റിലേക്ക് നേരത്തേ യാത്ര നടത്തിയിരുന്നു. ഈ വൈറസിന് പ്രതിരോധ വാക്സിന്‍ ഇല്ല.

2002 മുതല്‍ 2004 വരെയുള്ള കാലയളവില്‍ ചൈനയില്‍ 8,000 പേരെ ബാധിച്ച പകര്‍ച്ചവ്യാധിയായിരുന്നു സാര്‍സ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പടരുന്ന രോഗമാണിത്. 774 പേരാണ് ഈ രോഗം ബാധിച്ച്മരിച്ചത്. കടുത്ത പനി, ശരീരവേദന, വരണ്ട ചുമ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. യുഎസില്‍, കുറഞ്ഞത് 167 ദശലക്ഷം ആളുകളെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, കോവിഡ് വവ്വാലില്‍ നിന്ന് ഈനാംപേച്ചി പോലുള്ള ഒരു ഇടനില ജീവിയിലൂടെ മനുഷ്യനിലേക്ക് വ്യാപിച്ചതിന് ശേഷമാണ് പാന്‍ഡെമിക് ആരംഭിച്ചതെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പറഞ്ഞു. ചൈനയില്‍ കോവിഡ് മഹാമാരിക്ക് തുടക്കമിട്ട അതേ സംഭവങ്ങളുടെ ശൃംഖല യൂറോപ്പിലും സംഭവിക്കാമെന്ന് ഈ മാസം ആദ്യം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 14 പന്നി ഫാമുകളിലെ വവ്വാലുകളുടെ സാന്നിധ്യം ഗവേഷകര്‍ നിരീക്ഷിച്ചു.

Tags:    

Similar News