ലോകത്തെ ഏറ്റവും സുഖകരമായ മരണം ഏതാണ്? അത് ഉറക്കത്തിനിടെ സംഭവിക്കുന്ന മരണമല്ല; സ്വന്തം ശരീരം അറിയാതെ ജീവന്‍ വെടിയുന്ന മരണങ്ങളെ കുറിച്ച്..

ലോകത്തെ ഏറ്റവും സുഖകരമായ മരണം ഏതാണ്?

Update: 2025-03-22 11:17 GMT

രണം അനിവാര്യമായ ഒരു സത്യമാണ്. ഭൂമിയില്‍ ജനിക്കുന്നവരെല്ലാം തന്നെ ഒരു നാള്‍ മരിക്കേണ്ടി വരും. സുഖമരണം ആഗ്രഹിക്കുക എന്നതാണ് മനുഷ്യന് ഏറ്റവും ഉചിതമായ കാര്യം. എങ്ങനെ സുഖമായി മരിക്കാം എന്നതിനെ കുറിച്ച് നിരവധി കാര്യങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ലോകത്തെ ഏറ്റവും സുഖകരമായ മരണം ഉറക്കത്തില്‍ സംഭവിക്കുന്ന മരണമാണ് എന്നാണ് പൊതുവേ എല്ലാവരും കരുതിയിരിക്കുന്നത്.

ഇത്തരത്തില്‍ മരിക്കുന്നവരെ ഭാഗ്യമുള്ളവര്‍ എന്നാണ് പൊതുവേ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ഗവേഷണ ഫലങ്ങള്‍ അനുസരിച്ച് ഉറക്കത്തിലുള്ള മരണം അത്ര സുഖകരമല്ല. ഉറക്കത്തില്‍ മരണം സംഭവിക്കുന്നതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത് ഹൃദയ സ്തംഭനം, പ്രമേഹം, ശ്വസന പ്രശ്നങ്ങള്‍ എന്നിവ കാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ മരിക്കുന്നവര്‍ വളരെ കഠിനമായ വേദന അനുഭവങ്ങളിലൂടെ ആയിരിക്കും കടന്ന് പോകുക എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കടുത്ത നെഞ്ചു വേദനയും ശ്വാസം മുട്ടലും ഒക്കെ മരണനിമിഷങ്ങളെ ഭീകരമായി ഒരുനഭവമാക്കി മാറ്റും. അവസാനമായി ശസ്ത്രക്രിയ നടത്തിയപ്പോള്‍ അനസ്തീഷ്യയെ തുടര്‍ന്ന് ഉറക്കത്തിലേക്ക് വഴുതി വീണ നിമിഷം നിങ്ങള്‍ക്ക് എങ്ങനെയാണ് തോന്നിയത് അത് പോലെ അറിയാതെ ആയിരിക്കണം മരിക്കേണ്ടത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ നിങ്ങള്‍ ഒരു ശക്തമായ സ്ഫോടനത്തിലാണ് കൊല്ലപ്പെടുന്നതെങ്കില്‍ മില്ലി സെക്കന്‍ഡുകള്‍ക്കുള്ളില്‍ മരണം ഉറപ്പാണെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.

2023 ല്‍ ഒരു അന്തര്‍വാഹിനി പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവമാണ് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കായി പര്യവേഷണം നടത്തുന്നതിനിടയിലാണ് അന്തര്‍വാഹിനിയില്‍ സ്ഫോടനം ഉണ്ടായത്. മില്ലി സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഇവര്‍ മരിച്ചതെന്നും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിന് മുമ്പാണ് മരണം നടന്നതെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. അത് പോലെ ശസ്ത്രക്രിയക്ക് മുമ്പ് അനസ്തീഷ്യ നല്‍കുന്നത് വളരെ സുരക്ഷിതമായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത്.

എന്നാല്‍ അനസ്തീഷ്യ കാരണവും നിരവധി പേര്‍ മരിക്കാറുണ്ട്. അബോധാവസ്ഥയില്‍ ഒന്നും അറിയാതെ നടക്കുന്ന ഈ മരണവും വേദനാജനകമല്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. പെട്ടന്നുണ്ടാകുന്ന ഹൃദയ സ്തംഭനം കാരണം നിരവധി പേര്‍ മരിക്കുന്നത് പതിവാണ്. ഹൃദ്രോഗബാധ ഉണ്ടാകുന്ന വ്യക്തി മണിക്കൂറുകള്‍ക്ക് ശേഷം മരിക്കുമ്പോള്‍ ഹൃദയ സ്തംഭനം ഉണ്ടാകുന്നയാള്‍ നാല് മുതല്‍ അഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ മരിക്കുന്നു.

രോഗി സെക്കന്‍ഡുകള്‍ക്കുള്ളില്‍ മരിക്കുന്നത് കാരണം ഹൃദയസ്തംഭനം മൂലമുള്ള മരണവും വേദനാജനകമല്ല. കിഡ്നി രോഗം കാരണം മരിക്കുന്നവരും അധികം വേദന അനുഭവിക്കാതെയാണ് മരിക്കുന്നത് എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. രോഗത്തിന്റെ ഒരു ഘട്ടത്തില്‍ ഇവര്‍ വളരെ ആഴത്തിലുള്ള അബോധാവസ്ഥയിലേക്ക് പോകുകയും അങ്ങനെ മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.

Tags:    

Similar News