സി. ആന്‍ മരിയ നയിക്കുന്ന ഏകദിന ധ്യാനം നോക്ക് ദേവാലയത്തില്‍

Update: 2025-04-02 09:57 GMT
സി. ആന്‍ മരിയ നയിക്കുന്ന ഏകദിന ധ്യാനം നോക്ക് ദേവാലയത്തില്‍
  • whatsapp icon

നോക്ക് / അയര്‍ലണ്ട് : അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഗാല്‍വേ റീജിയണ്‍ ഈസ്റ്ററിനു ഒരുക്കമായി സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കും. ഏപ്രില്‍ 12 ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെയാണ് ധ്യാനം നടക്കുക. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചിലേഷന്‍ കമ്മീഷന്‍ ചെയര്‍പേര്‍സണും നവ സുവിശേഷവല്‍ക്കരണത്തിന്റെ ഡയറക്ടറുമായ റവ. സി. ആന്‍ മരിയ എസ്. എച്ച്. ആണ് ധ്യാനം നയിക്കുക. ഒട്ടനവധി വചന പ്രഘോഷണ വേദികളിലും സാമൂഹിക മാധ്യമങ്ങളിലൂടേയും പ്രശസ്തയായ തിരുവചന പ്രഘോഷക സി. ആന്‍ മേരി അറിയപ്പെടുന്ന ഫാമിലി കൗണ്‍സിലറുമാണ്.

വിശുദ്ധ കുര്‍ബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം മലയാളത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തിലെ സെന്റ് ജോണ്‍സ് റെസ്റ്റ് ഹൗസിലാണ് ധ്യാനം നടക്കുക. പ്രവേശനം മുന്‍കൂര്‍ ബുക്കു ചെയ്യുന്നവര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 5 നു മുമ്പായി താഴെക്കൊടുത്തിരിക്കുന്ന നംബറുകളില്‍ വിളിച്ച് ബുക്ക് ചെയ്യണം.

മനോജ് : 0892619625, ജ്യോതിഷ് : 0894888166, മാര്‍ട്ടിന്‍ : 08976856488.

Similar News