നോക്കില്‍ ഫാ. ബിനോജ് മുളവരിക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം
നോക്ക് : ക്രിസ്തുമസിനു ഒരുക്കമായി അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഗാല്‍വേ റീജിയണ്‍ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കും. ഡിസംബര്‍ 21 ശനിയാഴ്ച് നോക്ക് സെന്റ് ജോണ്‍സ് ഹാളില്‍ രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവും, സീറോ മലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും, മ്യൂസിഷ്യനും, ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവും ആയ ഫാ. ബിനോജ് മുളവരിക്കലാണ് ധ്യാനം നയിക്കുന്നത്.
പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 350 ആളുകള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡിസംബര്‍ 15 വരെയാണ് ധ്യാനം ബുക്ക് ചെയ്യുവാന്‍ സൗകര്യം ഉണ്ടായിരിക്കുക. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ക്രിസ്തുമസിന് ആത്മീയമായി ഒരുങ്ങാന്‍ ഈ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും - Alan: 0892285585, Manoj: 0892619625, Thomas: 0894618813 , Bijoy: 0892520105