കോര്‍ക്ക് സിറോ-മലബാര്‍ ചര്‍ച്ച് കമ്യൂണിറ്റിയുടെ തിരുനാള്‍ ആഘോഷം മെയ് 18 ന്

Update: 2025-05-15 11:55 GMT

കോര്‍ക്ക് : കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ച് കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മെയ് 18 ഞായറാഴ്ച 2:30 നു ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍ കൊടിയുയര്‍ത്തും. വില്‍ട്ടണ്‍ സെന്റ് ജോസഫ് ദൈവാലയത്തില്‍ പ്രസുദേന്തി വാഴ്ച, തിരുനാള്‍ എല്‍പിക്കല്‍ എന്നിവയോടുകൂടി ആരംഭിക്കുന്ന തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ക്കും ആഘോഷമായ തിരുനാള്‍ കുര്‍ബാനക്കും സിറോ മലബാര്‍ സഭയുടെ അയലണ്ട് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ട് മുഖ്യകാര്‍മികനായിരിക്കും.

കോര്‍ക്ക് ആന്‍ഡ് റോസ്സ് രൂപതയുടെ മെത്രാന്‍ മാര്‍ ഫിന്റന്‍ ഗാവിന്‍ തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും പ്രദക്ഷിണത്തിലും മഹനീയ സാന്നിദ്ധ്യമായിരിക്കും. ആഘോഷമായ്‌സിറോ-മലബാര്‍ സഭയുടെ ആഘോഷമായ സമൂഹബലിയര്‍പ്പണത്തിലും തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും

ഫാ. പോള്‍ തെറ്റയിലിന്റെ കാര്‍മ്മികത്വത്തില്‍, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടത്തും. കഴുന്ന് നേര്‍ച്ച നടത്താനും വിശുദ്ധരെ വണങ്ങുവാനും ഉള്ള പ്രത്യേക സൗകര്യം ക്രമീകരിക്കും. ആദ്യകുര്‍ബാന സ്വീകരണം നടത്തിയ കുട്ടികള്‍ തുവെള്ള വസ്ത്രങ്ങളില്‍ മാലാഖമാരെപോലെ അണിനിരക്കും. റിഥം ചെണ്ടമേളം ബാലിനസോള്‍,ഒരുക്കുന്ന മനോഹരമായ ചെണ്ടമേളം പരമ്പരാഗത കേരളത്തനിമയാര്‍ന്ന തിരുന്നാള്‍ പ്രദക്ഷിണത്തെ ഇമ്പമാര്‍ന്നതാക്കും. തിരുനാളിനുവേണ്ടി പ്രത്യേകം തയ്യാറാക്കുന്ന സ്‌നേഹവിരുന്ന് സ്വീകരിച്ചുകൊണ്ട് സമുഹമൊന്നാകെ സ്‌നേഹവും സാഹോദര്യവും കൂട്ടായ്മയും പങ്കുവയ്ക്കും.കൈക്കാരന്‍മാരായ സിബിന്‍, സജി, ജോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങള്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, വി. തോമാസ്ലീഹായുടെയും, വി. അല്‍ഫോന്‍സായുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കാനും, തുടര്‍ന്ന് നടത്തുന്ന സ്‌നേഹവിരുന്നിലും കൂട്ടായ്മയിലും പങ്കുചേരുവാനും എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ ചര്‍ച്ച് കമ്യൂണിറ്റി ചാപ്ലിന്‍ ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍ അറിയിച്ചു.

Similar News