സെന്റ് പാട്രിക്‌സ് ദിനാഘോഷത്തില്‍ തിളങ്ങി വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍

Update: 2025-03-20 12:04 GMT

വാട്ടര്‍ഫോര്‍ഡ്: അയര്‍ലണ്ടിലെ ദേശീയ ഉത്സവമായ സെന്റ് പാട്രിക്‌സ് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധിയായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന വര്‍ണ്ണാഭമായ പരേഡുകള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്.

വാട്ടര്‍ഫോര്‍ഡില്‍ നടന്ന പരേഡില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും കാണികളുടെ പ്രശംസ നേടിയെടുക്കാന്‍ അസോസിയേഷന്റെ പരേഡിനായി.

ഇന്ത്യന്‍ സംസ്‌കാരം വിളിച്ചോതുന്ന പരമ്പരാഗത വേഷവിധാനങ്ങളോടു കൂടി കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത പരേഡില്‍ ചെണ്ടമേളം, പുലികളി എന്നിവക്ക് പുറമേ ഭാരതീയ കലാ സംസ്‌കാരം വിളിച്ചോതുന്ന കഥകളി, മോഹനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്ട്യം, തിരുവാതിര, മാര്‍ഗംകളി എന്നിവ കണികള്‍ക്ക് പുതിയ അനുഭവമായി.

ഈ വര്‍ഷത്തെ പരേഡ് തീം ഉള്‍കൊണ്ട് അയര്‍ലന്‍ഡിന്റെയും ഇന്ത്യയുടെയും വിശുദ്ധരും പണ്ഡിതന്മാരും പരേഡന്റെ ഭാഗമായി.കാലാവസ്ഥ വെല്ലുവിളികള്‍ മറികടന്ന് ആവേശപൂര്‍വ്വം പരേഡില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ കമ്മിറ്റി നന്ദി അറിയിച്ചു.

Similar News