അടൂര്‍ എന്‍ ആര്‍ എ ഫോറം കുവൈറ്റ് ചാപ്റ്റര്‍ അടൂര്‍ പിക്‌നിക്-2025 സംഘടിപ്പിച്ചു
അടൂര്‍ എന്‍ ആര്‍ എ ഫോറം കുവൈറ്റ് ചാപ്റ്റര്‍ അടൂര്‍ പിക്‌നിക്-2025 എന്ന പേരില്‍ പിക്‌നിക് സംഘടിപ്പിച്ചുവഫ്ര ഫാം ഹൗസില്‍ നടന്ന പരിപാടി അടൂര്‍ എന്‍.ആര്‍.ഐ ഫോറം ഭരണസമിതി അംഗങ്ങള്‍ സമാധാനത്തിന്റെ പ്രതീകമായ വെള്ളരി പ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.സി ബിജു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബിജു കോശി സ്വാഗതവും ജനറല്‍ സെക്രട്ടറി റോയി പാപ്പച്ചന്‍ നന്ദിയും രേഖപ്പെടുത്തി.ഉപദേശക സമിതി ചെയര്‍മാന്‍ ബിജോ പി. ബാബു സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പോരാടാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തുഅടൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി അംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും കുടുംബത്തോടൊപ്പം ഒത്തുചേരുവാനും, പരസ്പരം പരിചയപെടുവാനുമുള്ള വേദിയായി പിക്‌നിക്ക് മാറി.
നോര്‍ക്ക ഹെല്പ് ഡെസ്‌ക്, വനിത വിഭാഗത്തിന്റെ നേതൃര്‍ത്ഥത്തില്‍ നടത്തിയ മെഡിക്കല്‍ ചെക്കപ്പ് ,വിവിധ വിനോദ പരിപാടികള്‍,വടംവലി സംഗീതവിരുന്ന്,കേരള ഭക്ഷണ വിഭവങ്ങള്‍, ആകര്‍ഷണമായ സമ്മാനങ്ങള്‍ എന്നിവ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.