അടൂര്‍ എന്‍.ആര്‍.ഐ ഫോറം കുവൈറ്റ് ചാപ്റ്റര്‍ അടൂരോണം 2025 സംഘടിപ്പിച്ചു

Update: 2025-10-10 13:59 GMT

കുവൈറ്റ് സിറ്റി: അടൂര്‍ നിവാസികളുടെ കൂട്ടായ്മയായ അടൂര്‍ എന്‍.ആര്‍.ഐ ഫോറം കുവൈറ്റ് ചാപ്റ്റര്‍ അടൂരോണം-2025 എന്ന പേരില്‍ സംഘടനയുടെ 20-ാം വാര്‍ഷിക ആഘോഷവും,ഓണാഘോഷവും സംഘടിപ്പിച്ചു.പ്രസിഡന്റ് കെ.സി ബിജു അദ്ധ്യക്ഷത വഹിച്ച യോഗം അല്‍ മുല്ല എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു.

ലോക കേരള സഭാ അംഗം ബാബു ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ എസ്.നായര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.ജനറല്‍ കണ്‍വീനര്‍ ബിജോ.പി. ബാബു സ്വാഗതവും,ജനറല്‍ സെക്രട്ടറി റോയി പാപ്പച്ചന്‍ നന്ദിയും രേഖപ്പെടുത്തി.

അടൂരോണത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ബാബു ഫ്രാന്‍സിസ് സുവനീര്‍ കണ്‍വീനര്‍ ശ്രീകുമാര്‍ എസ്.നായര്‍ക്ക് നല്കി നിര്‍വഹിച്ചു.സംഘടനയുടെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്വപ്നകൂട് എന്ന പേരില്‍ നിര്‍മ്മിച്ച നല്കുന്ന ഭവനപദ്ധതിയുടെ ഔദ്ധ്യോഗിക ഉദ്ഘാടനം മുതിര്‍ന്ന അംഗം മാത്യുസ് ഉമ്മന്‍ നിര്‍വഹിച്ചു.

എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുടുംബ അംഗങ്ങളുടെ കുട്ടികള്‍ക്ക് ഭവിത ബ്രൈറ്റ് മൊമൊന്റൊ നല്കി.നിറക്കൂട്ട് ചിത്രരചന മത്സരത്തില്‍ വിജയകളായ കുട്ടികള്‍ക്ക് ശ്രീകുമാര്‍ വല്ലന,ജസ്‌നി ഷമീര്‍ എന്നിവര്‍ ട്രോഫി നല്കി ചടങ്ങില്‍ ആദരിച്ചു.അടൂര്‍ ഓപ്പണ്‍ 2025 പ്ലയര്‍ന്റെ പ്രകാശം ഡോ.ട്വിങ്കിള്‍ രാധ കൃഷ്ണന്‍ നിര്‍വഹിച്ചു.

പതാക ഉയര്‍ത്തലോട് കൂടീ ആരംഭിച്ച ആഘോഷം സാംസ്‌കാരിക ഘോഷയാത്ര, അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍,അത്തപൂക്കളം,തിരുവാതിര, നൃത്തം, ചെണ്ടമേളം,നാടന്‍പാട്ട്,കളരിപയറ്റ്,കൈകൊട്ടികളി, പ്രശ്‌സത ഗായകരായ റിയാസ്,അപര്‍ണ,ഡിലൈറ്റ് മ്യൂസിക്ക് ബാന്‍ഡ് എന്നിവര്‍ അവതരിപ്പിച്ച സംഗീത വിരുന്നിനാലും ശ്രദ്ധേയമായി.

വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.

Similar News