കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (AJPAK) അബാസിയ യൂണിറ്റ് രൂപീകരിച്ചു.അജ്പക് പ്രസിഡന്റ് കുര്യന്‍ തോമസ് പൈനുമ്മൂട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അസോസിയേഷന്‍ രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ രാജീവ് നടുവിലെമുറി, അഡൈ്വസറി ബോര്‍ഡ് അംഗം കൊച്ചുമോന്‍ പള്ളിക്കല്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ മനോജ് പരിമണം, വനിത വേദി ചെയര്‍പേഴ്‌സണ്‍ ലിസന്‍ ബാബു , ജനറല്‍ സെക്രട്ടറി ഷീന മാത്യു, സെക്രട്ടറി മാരായ രാഹുല്‍ ദേവ്, സജീവ് കായംകുളം, മംഗഫ് യൂണിറ്റ് കണ്‍വീനര്‍ ലിനോജ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് പ്രജീഷ് മാത്യു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അബാസിയ ഏരിയ കമ്മിറ്റി ജോയിന്റ് കണ്‍വീനേഴ്‌സ് ആയി ജോണ്‍ ചെറിയാന്‍, ജേക്കബ് റോയി, സേവ്യര്‍, വര്‍ഗീസ്, ബ്രില്ലി ആന്റണി എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ആദര്‍ശ് ദേവദാസ്, പ്രദീപ് കുമാര്‍, അനീഷ് കുമാര്‍, സാബു തോമസ് കല്ലിശ്ശേരി, സുഷമ സതീശന്‍, മഞ്ജു ഓമനക്കുട്ടന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
സെക്രട്ടറി മാരായ ജോണ്‍ തോമസ്, അജി ഈപ്പന്‍, ശശി വലിയകുളങ്ങര, സാം ആന്റണി, ശരത് ചന്ദ്രന്‍, സന്ദീപ് നായര്‍,ഷാജി ഐപ്പ്, നന്ദ കുമാര്‍, സുരേഷ് കുമാര്‍ കെ എസ് ,തോമസ് കോടുകുളഞ്ഞി, രഞ്ജിത്ത് വിജയന്‍, അനില്‍ പാവൂറെത്ത് ,വിനോദ് ജേക്കബ്, വനിത വേദി ട്രഷറര്‍ അനിത അനില്‍, വൈസ് പ്രസിഡന്റ് ദിവ്യ മോള്‍ സേവ്യര്‍, എന്നിവര്‍ നേതൃത്വം നല്കി.ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം സ്വാഗതവും അബ്ബാസിയ ഏരിയ കണ്‍വീനര്‍ ഷിഞ്ചു ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.