അജ്പക് കിഴക്കിന്റെ വെനീസ് ഉത്സവ് - 2025 ഫ്‌ലെയര്‍ പ്രകാശനം നടത്തി

Update: 2025-03-24 13:42 GMT

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ (AJPAK) നേതൃത്വത്തില്‍ ഏപ്രില്‍ 4, 2025 വെള്ളിയാഴ്ച 4 മണി മുതല്‍ അബ്ബാസിയ ആസ്പയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (അമ്പിളി ദിലി നഗര്‍) വെച്ച് നടത്തുന്ന മെഗാ പ്രോഗ്രാം കിഴക്കിന്റെ വെനീസ് ഉത്സവ് - 2025 ഫ്‌ലയര്‍ പ്രകാശനം അബ്ബാസിയ എവര്‍ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ അജ്പക് പ്രസിഡന്റ് കുര്യന്‍ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ BEC ഹെഡ് ഓഫ് ബിസിനസ് രാംദാസ് നായര്‍ നിര്‍വഹിച്ചു.

അജ്പകിന്റ ഒമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന പൊതു സമ്മേളനത്തില്‍ പ്രശസ്ത മലയാള സിനിമ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ മുഖ്യ അതിഥി ആയിരിക്കും. ശ്രീരാഗ് ഭരതന്‍, സോണിയ ആമോദ്, അനൂപ് കോവളം, ആദര്‍ശ് ചിറ്റാര്‍, ജയദേവ് കലവൂര്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

രാജീവ് നടുവിലെമുറി, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ലിസന്‍ ബാബു, KUDA കണ്‍വീനര്‍ മാര്‍ട്ടിന്‍ മാത്യു, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അനില്‍ വള്ളികുന്നം, ബാബു തലവടി, കൊച്ചുമോന്‍ പള്ളിക്കല്‍, ലിബു പായിപ്പാടന്‍, രാഹുല്‍ദേവ്, സജീവ് കായംകുളം, സിബി പുരുഷോത്തമന്‍, സുമേഷ് കൃഷ്ണന്‍, അജി ഈപ്പന്‍, സാം ആന്റണി, ഷീന മാത്യു, അനിത അനില്‍, സാറമ്മ ജോണ്‍സ്, സുനിത രവി, ബിന്ദു മാത്യു, കീര്‍ത്തി സുമേഷ്, ലക്ഷ്മി സജീവ്, ഷിഞ്ചു ഫ്രാന്‍സിസ്, ലിനോജ് വര്‍ഗീസ്, ജിബി തരകന്‍, തോമസ് പള്ളിക്കല്‍, ബിജി പള്ളിക്കല്‍, സുരേഷ് കുമാര്‍ കെ. എസ്, ജോമോന്‍ ജോണ്‍, വിനോദ് ജേക്കബ്, ശരത് കുടശ്ശനാട്, ആദര്‍ശ് ദേവദാസ് എന്നിവര്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മനോജ് പരിമണം നന്ദിയും രേഖപ്പെടുത്തി.

Similar News