കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ (AJPAK) നേതൃത്വത്തില്‍ അജപാക്ക് ട്രാവന്‍കൂര്‍ അമ്പിളി ദിലി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശകരമായി സമാപിച്ചു. അഹമ്മദി iSmash ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വച്ചു നടന്ന മത്സരങ്ങള്‍ക്ക് ആയിരങ്ങള്‍ സാക്ഷിയായി.
പ്രസിഡന്റ് കുര്യന്‍ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിജയികള്‍ക്കുള്ള അമ്പിളി ദിലി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം മുന്‍ പ്രസിഡന്റ് ഡോ. അമീര്‍ അഹമ്മദ് നല്കി.
ആവേശകരമായ മത്സരത്തില്‍ പ്രൊഫഷനല്‍ വിഭാഗത്തില്‍ അനീഫ്-ധീരജ് ടീം വിജയകളായി, ഹര്‍ഷാന്ത്-സൂര്യകാന്ത് രണ്ടാം സ്ഥാനവും ഇന്റര്‍മിഡിയറ്റ് വിഭാഗത്തില്‍ സുബൈര്‍-ജിബിന്‍ ടീം ഒന്നാം സ്ഥാനവും, ശിവ-രവി ടീം രണ്ടാം സ്ഥാനവും, ലോവര്‍ ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ചിന്റു-സോബിന്‍ ടീം ഒന്നാം സ്ഥാനവും ജെലാക്‌സ്-ജിജോയ് ടീം രണ്ടാം സ്ഥാനവും, 85+ വിഭാഗത്തില്‍ ഷിബു മലയില്‍-സഞ്ചു ടീം ഒന്നാം സ്ഥാനവും സലീം-നൗഷാദ് ടീം രണ്ടാം സ്ഥാനവും, ഇന്റര്‍ ആലപ്പുഴ വിഭാഗത്തില്‍ ജഷ്-ജോബിഷ് ടീം ഓണാം സ്ഥാനവും വരുണ്‍-മാത്യു ടീം രണ്ടാം സ്ഥാനവും, വനിതാ വിഭാഗത്തില്‍ ഒലിവിയ-മാര്‍ഗരറ് ടീം ഓന്നാം സ്ഥാനവും ബ്ലെസി-പിയാ ടീം രണ്ടാം സ്ഥാനവും നേടി.
രക്ഷാധികാരി ബാബു പനമ്പള്ളി, ചെയര്‍മാന്‍ രാജീവ് നടുവിലെമുറി, ജനറല്‍ സെക്രട്ടറി സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം, ട്രഷറര്‍ സുരേഷ്l വരിക്കോലില്‍, സ്‌പോര്‍ട്‌സ് വിങ് ജനറല്‍ സെക്രട്ടറി ലിബു പായിപ്പാടന്‍, പ്രോഗ്രാം കണ്‍വീനര്‍ മനോജ് പരിമണം, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല, അശോകന്‍ വെണ്‍മണി, സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുല്‍ദേവ്, സജീവ് കായംകുളം, അജി ഈപ്പന്‍, ജോണ്‍ കൊല്ലകടവ്, സിബി പുരുഷോത്തമന്‍, സാം ആന്റണി, വനിതാവേദി വൈസ് ചെയര്‍പേഴ്‌സന്‍ സാറാമ്മ ജോണ്‍സ്, ജനറല്‍ സെക്രട്ടറി ഷീന മാത്യു, സുനിത രവി, ആനി മാത്യു, ദിവ്യ സേവ്യര്‍, ബിന്ദു ജോണ്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലിനോജ് വര്‍ഗീസ്, ഷിഞ്ചു ഫ്രാന്‍സിസ്, മനോജ് കുമാര്‍ ചെങ്ങന്നൂര്‍, ശരത് കുടശനാട് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.