ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു

Update: 2025-03-31 14:45 GMT

കുവൈറ്റ് സിറ്റി - ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയയില്‍ ചേര്‍ന്ന സെന്‍ട്രല്‍കമ്മിറ്റിയില്‍ സുധിര്‍ വി. മേനോന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അതിന്മേല്‍ അംഗങ്ങള്‍ ചര്‍ച്ചകളും നടത്തി.

തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് - സുധീര്‍ വി മേനോന്‍, ജനറല്‍ സെക്രട്ടറി - ഹരി ബാലരാമപുരം, ട്രഷറര്‍ - പ്രഭാകരന്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രാജ് ഭണ്ടാരി (ജോയിന്റ് ജനറല്‍ സെക്രട്ടറി), രാജേഷ്. ആര്‍.ജെ (വെല്‍ഫെയര്‍ സെക്രട്ടറി), രശ്മി നവീന്‍ ഗോപാല്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ BPP യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വിപുലവും ആക്കുന്നത് സംബന്ധിച്ച് ഭാരവാഹികള്‍ ചര്‍ച്ചകള്‍ നടത്തി.

Similar News