കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ക്ലര്‍ജി ദിനം 23 ന് സംഘടിപ്പിക്കും

Update: 2024-10-22 10:31 GMT

കുവൈറ്റ് : നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലും അഹമ്മദി സെന്റ് പോള്‍സിലും ഉള്‍പ്പെട്ട ക്രിസ്ത്യന്‍ പുരോഹിതന്മാരെ ആദരിച്ചുകൊണ്ട് ഒക്ടോബര്‍ 23നു ബുധന്‍ 7 .00 മണിക്ക് പാരിഷ് ഹാളില്‍ വച്ച് കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ .ടി .എം .സി .സി ) യുടെ ആഭിമുഖ്യത്തില്‍ ക്ലര്‍ജി ദിനം സംഘടിപ്പിക്കും .

തദവസരത്തില്‍ പൗരോഹിത്യ ശുശ്രൂഷയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന എന്‍. ഈ. സി .കെ ചെയര്‍മാന്‍ റവ .ഇമ്മാനുവേല്‍ ഗരീബിനെ ആദരിക്കും

പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിക്കപ്പെട്ട ഡോ . ബെന്യാമിന്‍ ഗരീബ് ഡോ . വഫീഖ് കരം എന്നിവരെയും ആദരിക്കും 35 ഇല്‍ പരം സഭകളില്‍ നായി തിരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കും.സമ്മേളനത്തില്‍ ആത്മീക ,സാമൂഹിക ,സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും

ക്ലര്‍ജി ദിനത്തിന്റെ വിജയത്തിനായി റോയി കെ. യോഹന്നാന്‍ (എന്‍.ഈ.സി.കെ സെക്രട്ടറി ),സജു വാഴയില്‍ തോമസ് (കണ്‍വീനര്‍ ),വിനോദ് കുര്യന്‍ (പ്രസിഡന്റ് ) ഷിജോ തോമസ് (സെക്രട്ടറി) ജീസ് ജോര്‍ജ് (ട്രഷറാര്‍) , അജോഷ് മാത്യു , ജെറാള്‍ഡ് ജോസഫ് (ജോയിന്റ് സെക്രട്ടറി) എന്നിവരുടെയും കെ .ടി .എം .സി .സി കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടക്കുന്നു.

Tags:    

Similar News