ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേര്‍സ് ക്ലബ് നൂറാമത് യോഗം ജനുവരി 4-ന് - ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യാതിഥി
കുവൈത്തിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് ആയ ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റു മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ നൂറാമതു യോഗം ജനുവരി നാലാം തീയതി ശനിയാഴ്ച വൈകീട്ട് 4.30 മുതല്‍ ഓണ്‍ലൈന്‍ ആയി നടത്തപ്പെടുകയാണ്. വിഴിഞ്ഞം പോര്‍ട്ട് എം. ഡിയും, പ്രശസ്ത പ്രഭാഷകയുമായ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ ഐ എ എസ് ആണ് മുഖ്യ അതിഥി ആയി എത്തുന്നത്. ഡോ. ദിവ്യയുടെ മുഖ്യപ്രഭാഷണത്തെ തുടര്‍ന്ന് ക്രമീകരിച്ചിരിക്കുന്ന ലഘു-ചോദ്യോത്തരവേളയില്‍ അതിഥികള്‍ക്കും ക്ലബ്ബ് അംഗങ്ങള്‍ക്കും മുഖ്യാതിഥിയുമായി സംവദിക്കുവാനുള്ള അവസരവും ക്രമീകരിച്ചിട്ടുണ്ട്. തല്പരരും മലയാളഭാഷാപ്രേമികളും ആയ ഏവരെയും ഹാര്‍ദ്ദമായി യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സൂം ഐഡി : 454 933 8626, പാസ് കോഡ് : 100100.
നേതൃത്വപാടവവും ആത്മവിശ്വാസവും മാതൃഭാഷയില്‍ ആശയ വിനിമയ ശേഷിയും വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവരും പ്രഭാഷണകലയില്‍ മികച്ച മുന്നേറ്റം നടത്തുവാനും താല്പര്യമുള്ള, മലയാള ഭാഷയെ സ്‌നേഹിക്കുന്ന ആര്‍ക്കും ഭവന്‍സ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബില്‍ അംഗത്വം എടുക്കാം. ആശയവിനിമയശേഷിയും പ്രസംഗപാടവവും കൃത്യമായ രീതിയില്‍ വളര്‍ത്തുവാനും മെച്ചപ്പെടുത്തുവാനും ഏറ്റവും യോജിച്ച പഠനപദ്ധതി ക്ലബ്ബ് അംഗങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടും ശക്തിയും പ്രദാനം ചെയ്യുകയും ചെയ്യുന്നു എന്നതും എടുത്തുപറയേണ്ട ഘടകങ്ങളാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി മാസത്തില്‍ 2 യോഗങ്ങള്‍ വീതം സംഘടിപ്പിക്കാറുണ്ട്. ഓരോ മാസത്തെയും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ് യോഗം കൂടാറുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 99024673