വിശുദ്ധ ഖുര്‍ആന്‍ വിസ്മയം തീര്‍ക്കുന്ന ഗ്രന്ഥമാണ് - ഡോ. യൂ.പി മുഹമ്മദ് ആബിദ്

Update: 2024-12-07 12:54 GMT

കുവൈത്ത് സിറ്റി: വിശുദ്ധ ഖുര്‍ആന്‍ ഭാഷാ വിസ്മയമാണെന്ന് കോഴിക്കോട് ഫാറൂഖ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മുഹമ്മദ് ആബിദ് യു. പി പറഞ്ഞു. ഭാഷാ വൈവിധ്യവും ഖുര്‍ആനും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ദഅ് വ വിംഗ് ഹവല്ലി അല്‍സീര്‍ സെന്ററില്‍ സംഘടിപ്പിച്ച ചര്‍ച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷാ രംഗത്തെ ഏത് മാനദണ്ഡങ്ങള്‍ അനുസരിച്ച് നോക്കിയാലും ഖുര്‍ആന്‍ വിസ്മയം തീര്‍ക്കുന്ന ഗ്രന്ഥമാണ്. വൈജ്ഞാനിക, ചരിത്ര പ്രാധാന്യവും പ്രസക്തിയും പ്രയോഗവും വിളിച്ചോതുന്ന ദൈവിക സന്ദേശം കൂടിയാണ് ഖുര്‍ആണെന്ന് ഡോ. ആബിദ് വ്യക്തമാക്കി.

ഖുര്‍ആനിന്റെ ജീവിക്കുന്ന പതിപ്പുകളായി മാറാന്‍ നാം ശ്രമിക്കണമെന്ന് ചര്‍ച്ച സംഗമത്തില്‍ സംസാരിച്ച ഫാറൂഖ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. കെ.പി അബ്ബാസ് സൂചിപ്പിച്ചു. ഖുര്‍ആനുമായുള്ള ബന്ധം പുലര്‍ത്തുന്ന ആളായി നാം മാറണം. ഖുര്‍ആനിക ആശയങ്ങള്‍ സംസാരത്തിലും, പ്രവര്‍ത്തിയിലും പ്രതിഫലിച്ചു കാണുന്ന ജീവിതം നാം തീര്‍ക്കണമെന്നും ഡോ.അബ്ബാസ് വിശദീകരിച്ചു.

സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ഐ.ഐ.സിയുടെ ഉപഹാരം ഡോ. മുഹമ്മദ് ആബിദ് യു. പി, ഡോ. കെ.പി അബ്ബാസ് എന്നിവര്‍ക്ക് ഐ.ഐ.സി നേതാക്കള്‍ കൈമാറി. ചോദ്യോത്തരം സെഷനും ഉണ്ടായിരുന്നു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാന്‍ നന്ദിയും പറഞ്ഞു. ഹാഷില്‍ യൂനുസ് ഖിറാഅത്ത് നടത്തി.

Tags:    

Similar News