മഞ്ഞപ്പട നെക്സ്റ്റ് ജന്‍ കപ്പ് 2024 , മഞ്ഞപ്പട എഫ്‌സിയും ലോര്‍ഡ്‌സ് അക്കാദമിയും ചാമ്പ്യന്‍മാര്‍

Update: 2024-10-29 09:56 GMT

കുവൈറ്റ് : മഞ്ഞപ്പട കുവൈറ്റ് വിംഗ് സംഘടിപ്പിച്ച മഞ്ഞപ്പട നെക്സ്റ്റ് ജെന്‍ കപ്പ് 2024 അണ്ടര്‍ 18 വിഭാഗത്തില്‍ മഞ്ഞപ്പട എഫ്‌സിയും അണ്ടര്‍ 15 വിഭാഗത്തില്‍ ലോര്‍ഡ്‌സ് അക്കാദമിയും വിജയിച്ചു. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മംഗഫ് ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ ഫഹഹീല്‍ അണ്ടര്‍ 18 വിഭാഗത്തിലും അണ്ടര്‍ 15 വിഭാഗത്തില്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളും മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി താരങ്ങളായ സൗദ് അല്‍ -ഹജ്റിയും, അലി അല്‍-ഫയെസും ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

അണ്ടര്‍ 18 വിഭാഗത്തില്‍ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളിന്റെ ഫഹദ് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍കീപ്പറായി മഞ്ഞപ്പട എഫ്‌സിയുടെ അലനും കൂടുതല്‍ ഗോള്‍ നേടിയ താരമായി മഞ്ഞപ്പട എഫ് സി യുടെ തന്നെ ആല്‍ബിനും തെരഞ്ഞെടുക്കപ്പെട്ടു. അന്തര്‍ 15 വിഭാഗത്തില്‍ മികച്ച താരമായി ലോഡ്‌സ് അക്കാദമിയുടെ ആരോണും, മികച്ച ഗോള്‍ കീപ്പറായി ലോഡ്‌സ് അക്കാദമിയുടെ തന്നെ അസ്ടണും, കൂടുതല്‍ ഗോള്‍ നേടിയ താരമായി ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ഫര്‍കാന്‍ ഖാനും തെരഞ്ഞെടുക്കപ്പെട്ടു.

പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് ട്രോഫികളും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മെഡലുകളും മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാര്‍ക്ക് ട്രോഫികളും നല്‍കി.

തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും ഈ ടൂര്‍ണമെന്റ് കൂടുതല്‍ മികവോടെ നടത്തും എന്ന് മഞ്ഞപ്പട കുവൈറ്റ് വിംഗ് ഭാരവാഹികള്‍ അറിയിച്ചു.

Tags:    

Similar News