ജികെപിഎ കുവൈത്ത് ചാപ്റ്റര്‍ സെണ്ട്രല്‍ അഡ്-ഹോക്ക് കമ്മറ്റി രൂപീകരിച്ചു
ജികെപിഎ കുവൈത്ത് ചാപ്റ്റര്‍ സെണ്ട്രല്‍ അഡ്-ഹോക്ക് കമ്മറ്റി രൂപീകരിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായ് സെണ്ട്രല്‍ അഡ്-ഹോക്ക് കമ്മറ്റി രൂപീകരിക്കുകയും ഏരിയ കോര്‍ഡിനേറ്റര്‍മ്മാര്‍ വഴി ഏരിയ കമ്മറ്റികള്‍ വിപുലീകരിച്ച് ജെനറല്‍ ബോഡി മീറ്റിങ് സംഘടിപ്പിക്കാനും നവംബര്‍ 8 നു സാല്‍മിയയില്‍ ചേര്‍ന്ന ഓര്‍ഗ്ഗനൈസേര്‍സ്സ് മീറ്റിംങ് തീരുമാനമായി.
ജസ്റ്റിന്‍ പി ജോസ് (പ്രസിഡന്റ്), ബിനു യോഹന്നാന്‍ (ജെനറല്‍ സെക്രെട്ടറി), ലെനീഷ് കെ.വി.(ട്രഷറര്‍), അംബിളി നാരായണന്‍ (വനിതാ ചെയര്‍പെര്‍സ്സണ്‍) എന്നിവര്‍ക്കൊപ്പം സലീം കൊടുവള്ളി (വൈസ് പ്രസിഡന്റ്), വനജ രാജന്‍ (ജോയന്റ് സെക്രെട്ടറി), ലിസ്സി ബേബി (ജോയിന്റ് ട്രഷറര്‍), റസിയത്ത് ബീവി (വനിതാ സെക്രെട്ടറി) എന്നിവരും സെണ്ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ ആയ് ചുമതലയേറ്റു.
ഏരിയ കമ്മറ്റികളുടെ വിപുലീകരണത്തിന്റെ ചുമതലയുമായ് സാല്‍മിയയില്‍ പ്രസീത, മെനീഷ് വാസ് എന്നിവരും, ഹവലിയില്‍ ജലീല്‍ കോട്ടയം, സലീം കൊടുവള്ളിയും ഋഗ്ഗായ് ഭാഗത്തേക്ക് റഹീം അരിക്കണ്ടി, റഷീദ് കണ്ണവവും മഹബൂളയില്‍ മുജീബ് കെ.ടി., ലത്തീഫ് മനമ്മലും മംഗഫില്‍ ഗിരീഷ് ഗോവിന്ദന്‍, പ്രീത ശ്രീഹരിയും ഫഹഹീലിലേക്ക് ഷിയാസ്, അജിത ഷാജിയും ഫര്‍വാനിയ-കൈത്താനിലേക്ക് ബിനു യോഹന്നാന്‍, സജിനി ബിജുവും അബ്ബാസിയയില്‍ ഷാജി, ഷാനവാസ്, ഉലാസും തിരഞ്ഞെടുക്കപ്പെട്ടു. ഡോ: സാജു, ഷിയാസ്, മിനി കൃഷ്ണ, മനോജ് കോന്നി, നളിനാക്ഷന്‍, അജിതാ ജോയ്, മന്‍സൂര്‍ കിനാലൂര്‍, സാബു മാത്യു, പ്രമോദ് കുറുപ്പ്, നസീര്‍ അസ്സൈനാര്‍, വിബിന്‍, ഷെരീഫ, ഷീജ സജീവന്‍, ഷില്‍ജു പി.വി, ഗഫൂര്‍ , ഷോബി ജോര്‍ജ്ജ്, എന്നിവര്‍ വിവിധ ഏരിയകളില്‍ നിന്നും പിന്തുണ അറിയിച്ച് സന്ദേശം കൈമാറി.
മുന്‍കാലത്തെ ഏരിയ കമ്മറ്റി ഭാരവാഹികളെയും ചേര്‍ത്ത് അതാത് ഏരിയയില്‍ അംഗങ്ങളുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കമ്മറ്റിഅംഗങ്ങള്‍ തീരുമാനിച്ചു.