ചൂടു പകരാന്‍, ചേര്‍ത്ത് പിടിക്കാന്‍... ജികെപിഎ ടീം കബ്ദ് തൊഴിലാളിള്‍ക്ക് ശൈത്യകാല വസ്ത്രങ്ങള്‍ വിതരണം ചെയ്തു
കുവൈറ്റ്: ജി.കെ.പി.എ (ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍) കുവൈറ്റ് ചാപ്റ്ററിന്റെ വാര്‍ഷിക സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കബ്ദ് ഫാം പ്രദേശത്തെ തൊഴിലാളികള്‍ക്ക് ശീതകാല വസ്ത്രങ്ങള്‍ വിതരണം ചെയ്തു. കടുത്ത ശീതകാല സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവന പ്രവര്‍ത്തനം സംഘടിപ്പിച്ചത്.
ജി.കെ.പി.എ ഗ്ലോബല്‍ ചെയര്‍മാന്‍ മുബാറക് കാമ്പ്രത്ത് പരിപാടിക്ക് നേതൃത്വം നല്‍കി. കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ജസ്റ്റിന്‍ പി. ജോസ്, സെക്രട്ടറി ബിനു യോഹന്നാന്‍, വനിതാ വിങ് ചെയര്‍പേഴ്‌സണ്‍ അമ്പിളി നാരായണന്‍, വനിതാ വിങ് സെക്രട്ടറി റസിയത്ത് ബീവി എന്നിവര്‍ പങ്കെടുത്തു. സെണ്ട്രല്‍ കമ്മറ്റി, ഏരിയ ടീമിനെ പ്രതിനിധീകരിച്ച് അഷ്റഫ് ചൂരോട്, ജലീല്‍ കോട്ടയം, ഗിരിജ ഓമനക്കുട്ടന്‍, ബിന്ധു ഹവല്ലി, മെനീഷ് വാസ്, ഫൈസല്‍ കാമ്പ്രത്ത്, മുജീബ് കെ.ടി., അസൈനാര്‍, ഉള്ളാസ് ഉദയഭാനു, മാത്യു വി. ജോണ്‍ , സജീന കൊല്ലം, അര്‍ഷിത ലളിത കോഴിക്കോട്, മിനി അബ്ബാസിയ, നസീര്‍ കൊച്ചി, മയ്യേരി അബൂബക്കര്‍, ജിബി അബ്ബാസിയ , സജിനി ബൈജു കൈത്താന്‍ എന്നിവരും മറ്റ് സന്നദ്ധ അംഗങ്ങളും സന്നിഹിതരായിരുന്നു. വിതരണസ്ഥലത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഫൈസല്‍ കബ്ദ് നല്‍കിയ പിന്തുണ പ്രത്യേകമായി ശ്രദ്ധേയമായി.
ഗഫൂര്‍, വനജാ രാജന്‍, പ്രീതി തിരുവനന്തപുരം എന്നിവര്‍ പ്രൊഗ്രാം കോര്‍ഡിനേറ്റ് ചെയ്തു. സമൂഹത്തിലെ ആവശ്യക്കാര്‍ക്ക് കൈത്താങ്ങാകുന്ന ഇത്തരം കൂടുതല്‍ അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും കുവൈറ്റിലും കേരളത്തിലും തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.