ഐബിഎ മെഗാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് പുരോഗമിക്കുന്നു
ഇന്ത്യന്‍ ബാസ്‌കറ്റ്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പത്താമത് തോമസ് ചാണ്ടി മെമ്മോറിയല്‍ ഇവര്‍ റോളിങ്ങ് ഇന്റര്‍ സ്‌കൂള്‍ ട്രോഫിക്കും സൂസമ്മ എലഞ്ചിക്കല്‍ മെമോറൊയല്‍ എവര്‍ റോളിംഗ് റോഫിക്കും കോശി എലഞ്ചിക്കല്‍ മെമോറൊയല്‍ എവര്‍ റോളിംഗ് റോഫിക്കും വേണ്ടിയുള്ള ബാസ്‌കറ്റ്ബാള്‍ മത്സരങ്ങള്‍ മാര്‍ച്ച് മാസം 29 മുതല്‍ അബ്ബാസിയയിലെ യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓപ്പണ്‍ ഫ്‌ലഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്നുവരുന്നു.വൈകിട്ട് ആറുമണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ സൗജന്യമായി കാണുവാന്‍ കാണികള്‍ക്കു അവസരം ഒരുക്കിയിട്ടുണ്ട്.
സ്‌കൂള്‍ വിഭാഗം മത്സരങ്ങള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പുര്‍ച്ചസ് മാനേജര്‍ ജോണ്‍ തോമസ് ഉല്‍ഘാടനം ചെയ്തു. പുരുഷ വനിതാ വിഭാഗം മത്സരങ്ങളില്‍ കനേഡിയന്‍ കോളേജ് ഓഫ് കുവൈറ്റിന്റെ അഡ്മിഷന്‍ ഡയറക്ടര്‍ വിപിന്‍ തൈക്കാട് മുഖ്യ അതിഥി ആയിരുന്നു.
സ്‌കൂള്‍ വിഭാഗത്തിലെ ശക്തമായ മത്സരങ്ങളില്‍ ഭവന്‍സ് സ്‌കൂള്‍ , ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ , ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ , കാര്‍മേല്‍ സ്‌കൂള്‍ , യുണൈറ്റഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ , ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് എക്‌സല്ലന്‍സ് , ഡി പി സ് കുവൈറ്റ് , മുന്‍ വര്‍ഷങ്ങളിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ എന്നിവര്‍ തോമസ് ചാണ്ടി മെമ്മോറിയല്‍ ഇവര്‍ റോളിങ്ങ് ഇന്റര്‍ സ്‌കൂള്‍ ട്രോഫിക്കായി മാറ്റുരക്കുന്നു.
പുരുഷ വിഭാഗത്തില്‍ റാപ്റ്റര്‍സ് - എ ടീം , ലോബ് സിറ്റി , ഡെസിബെല്‍സ് , സെര്‍ട്ടിഫൈഡ് എഞ്ചിനീയേര്‍സ്സ്, ക്യൂസൈഡേര്‍സ് എന്നീ ടീമുകളും വനിതാ വിഭാഗത്തില്‍ ഡെസിബെല്‍സ് , ഡോണ്‍ ബോസ്‌കോ , ഐഎഎസ്സി എന്നീ ടീമുകളും പങ്കെടുക്കുന്നു .
നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റിന്റെ കലാശ മത്സരങ്ങള്‍ ഏപ്രില്‍ 11 നു നടക്കും . സമാപന ചടങ്ങില്‍ യുണൈറ്റഡ് ഗ്രൂപ് ഓഫ് സ്‌കൂള്‍സ് അഡ്മിന്‍ മേധാവി ശ്രീ ജോയല്‍ ജേക്കബ് സമ്മാനങ്ങള്‍ വിതരണം ചെയ്യും .
പുരുഷ വനിതാ വിഭാഗം മത്സരങ്ങള്‍ക്ക് കുവൈറ്റ് നാഷണല്‍ പ്ലെയറും ദേശീയ ടീമിന്റെ പരിശീലകനുമായ ഖാലിദ് അല്‍ ഖലാഫ് സമ്മാനങ്ങള്‍ നല്‍കും.