സമൂഹത്തിന്റെ ധാര്‍മിക സന്തുലിതാവസ്ഥക്ക് മതവിദ്യാഭ്യാസം അനിവാര്യം
കുവൈത്ത് സിറ്റി : സമൂഹത്തില്‍ മൂല്യച്യൂതിയെ വിപാടനം ചെയ്യുന്നതിനും ധാര്‍മിക സന്തുലിതാവസ്ഥക്കും മതവിദ്യാഭ്യാസം അനിവാര്യമാണെന്ന്ഇ ന്ത്യന്‍ ഇസ്ലാഹിമദ്രസ്സ സാല്‍മിയ സംഘടിപ്പിച്ച പ്രവേശനോത്സവം അഭിപ്രായപ്പെട്ടു.വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, അദ്ധ്യാപകരും പങ്കെടുത്ത പരിപാടി ഐഐസി കേന്ദ്ര സെക്രട്ടറി ഷാനിബ് പേരാമ്പ്ര ഉത്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി ധാര്‍മിക, മത മൂല്യങ്ങള്‍ അഭ്യസിക്കുന്നതിനു മാതാപിതാക്കള്‍ ശ്രദ്ധചെലുത്തണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
സാമൂഹ്യ വ്യവസ്ഥിതിയുടെ അടിസ്ഥാനമായ കുടുംബത്തില്‍ നിന്ന് തന്നെ മതപരമായ ജീവിത ശൈലി പരിശീലിപ്പിക്കണമെന്നു അദ്ധ്യക്ഷത നിര്‍വഹിച്ച വൈസ് പ്രിന്‍സിപ്പാള്‍ മനാഫ് മാത്തോട്ടം പറഞ്ഞു.2024 -25 വര്‍ഷത്തേക്കുള്ള മദ്രസ അക്കാദമിക് പ്ലാന്‍ കേന്ദ്ര ട്രഷറര്‍ അനസ് മുഹമ്മദ് ആലുവ സദസ്സില്‍ അവതരിപ്പിച്ചു.നിലവിലെ പാഠ്യപദ്ധതിക്ക് പുറമെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ ശേഷി പ്രോത്സാഹിപ്പിക്കുന്നതിന് വിവിധങ്ങളായ പാരിപാടികളും മദ്രസ്സയില്‍ നടത്തുന്നുണ്ട്. കേരളത്തിലെ മര്കസുദ'വയുടെ മേല്‍നോട്ടത്തില്‍ സി.ഐ.ഇ.ആര്‍ സിലബസ് അടിസ്ഥാനപ്പെടുത്തി സാല്‍മിയ അമ്മാന്‍ ബ്രാഞ്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ എല്ലാ ശനിയാഴ്ചകളിലും 8 മുതല്‍ 1 മണിവരെയാണ് മദ്രസ്സ നടക്കുന്നത്. സാല്‍മിയയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്രസാ അഡ്മിനിസ്‌ട്രേറ്റര്‍ ഷര്‍ശാദ് പുതിയങ്ങാടി സ്വാഗതവും, അയ്മന്‍ ഖിറാഅത്തും, മാഷിത നന്ദിയും പറഞ്ഞു. പുതിയ അഡ്മിഷന് മദ്രസ്സ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ് : 96658400 / 66405706 / 65829673