യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവജന പ്രസ്ഥാനങ്ങളുടെ കൂട്ടായ ശ്രമങ്ങള്‍ വേണം - ഐ.ഐ.സി ലീഡേഴ്‌സ് മീറ്റ്
കുവൈത്ത് സിറ്റി : കേരളത്തിലെ യുവാക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവജന പ്രസ്ഥാനങ്ങളുടെ കൂട്ടായ ശ്രമങ്ങള്‍ വേണമെന്ന് ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിച്ച ലീഡേര്‍സ് മീറ്റ് അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും സര്‍ക്കാര്‍ ജോലികളോട് വിമുഖത കാണിക്കുകയാണ് പുതിയ കാലത്തെ യുവാക്കള്‍. പൊതുജന സേവനത്തിന് അവസരമൊരുക്കുന്ന സര്‍ക്കാര്‍ ജോലികള്‍ക്ക് യുവാക്കളെ പ്രേരിപ്പിക്കണമെന്നും ലീഡേര്‍സ് മീറ്റ് ആവശ്യപ്പെട്ടു. കുവൈത്ത് സന്ദര്‍ശനത്തിന് എത്തിയ ഇത്തിഹാദുശ്ശുബ്ബാനുല്‍ മുജാഹിദീന്‍ (ഐഎസ്എം) സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്തിന് ഇസ്ലാഹീ സെന്റര്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ വ്യത്യസ്ത സംഘടനാ നേതാക്കളും ബിസിനസ് രംഗത്തെ പ്രമുഖരും സംബന്ധിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു.
കേരളത്തിലെ സാമൂഹിക ബന്ധങ്ങളില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന അപരവിദ്വേഷം അപകടകരമാണെന്ന് ഡോ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് അജണ്ടകളെ ചെറുക്കാന്‍ മതേതര-ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മകള്‍ ഉണ്ടാകണം. രാജ്യതാല്‍പര്യത്തിന് കരുത്തുപകരുന്ന പ്രവര്‍ത്തനങ്ങള്‍ യുവജന പ്രസ്ഥാനങ്ങള്‍ അതിശക്തമായി ഏറ്റെടുക്കണമെന്നും ഡോ. അന്‍വര്‍ സാദത്ത് കൂട്ടിച്ചേര്‍ത്തു
വിവിധ സംഘടന-ബിസിനസ്-മാധ്യമ പ്രവര്‍ത്തകരായി അഫ് സല്‍ ഖാന്‍ (മലബാര്‍ ഗോള്‍ഡ്), ഷബീര്‍ മണ്ടോളി, ഷബീര്‍ (ഫ്രൈഡെ ഫോറം), മുസ്തഫ ക്വോളിറ്റി, അസീസ് (ജോയ്ആലുക്കാസ്, ഷഫാസ് അഹ്‌മദ് (ലുലു), അബ്ദുറഹിമാന്‍( അന്‍സാരി എക്‌സേഞ്ച്), മഹ് മൂദ് അപ്‌സര, ബഷീര്‍ കെ, ഇബ്രാഹിം കുന്നില്‍ (കെ.കെ.എം.എ), സത്താര്‍ കുന്നില്‍ (ഐ.എം.സി.സി), ഫറൂഖ് ഹമദാനി (കെ.എം.സി.സി), കൃഷ്ണന്‍ കടലുണ്ടി (ഒ.ഐ.സി.സി), ജസീല്‍ സി (മീഡിയ വണ്‍) ഷരീഫ് പി.ടി (കെ.ഐ.ജി), ബഷീര്‍ ബാത്ത (ഫിമ), അബ്ദുല്ല കാരക്കുന്ന് (ഹുദ), മുകേഷ് (കല), പി. അസ്സലാം (മാധ്യമം) എന്നിവര്‍ പങ്കെടുത്തു.