ഇസ്ലാഹി സെന്റര്‍ ജലീബ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

Update: 2025-01-28 11:18 GMT

കുവൈറ്റ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജലീബ് യൂണിറ്റ് ജനറല്‍ ബോഡി യോഗവും 2025 വര്‍ഷത്തെ തിരെഞ്ഞെടുപ്പ് സംഗമവും നടന്നു. 025 വര്‍ഷത്തെ പുതിയ ഭാരവാഹികളായി ജംഷിര്‍ തിരുനാവായ (പ്രസിഡണ്ട്), മഷഹൂര്‍ കൊയിലാണ്ടി (ജനറല്‍ സെക്രട്ടറി), ബഷീര്‍ വണ്ടൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ ഇ എ റഷീദ് (വൈസ് പ്രസിഡന്റ്), ആരിഫ് പുളിക്കല്‍ (ഓര്‍ഗനൈസേഷന്‍), കുഞ്ഞുമുഹമ്മദ് എടപ്പാള്‍ (എജുക്കേഷന്‍), ഫൈസല്‍ വളാഞ്ചേരി (ദ്ദഅവ), ഇബ്രാഹിം കുളിമുട്ടം (ക്യു എല്‍ എസ്), നഹാസ് മങ്കട (വെല്‍ഫെയര്‍),

മുര്‍ഷിദ് അരീക്കാട്, ഇബ്രാഹിം കൂളിമുട്ടം (സെന്‍ട്രല്‍ കൗണ്‍സിലര്‍).യോഗത്തില്‍ ഇബ്രാഹിം കൂളിമുട്ടം അധ്യക്ഷത വഹിച്ചു. മുര്‍ഷിദ് അരീക്കാട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബഷീര്‍ വണ്ടൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കേന്ദ്ര ഇലക്ഷന്‍ അംഗങ്ങളായ അനസ് മുഹമ്മദ്, ഇമ്രാന്‍ കൊയിലാണ്ടി എന്നിവര്‍ ഇലക്ഷന്‍ നിയന്ത്രിച്ചു. മുര്‍ഷിദ് സ്വാഗതവും ബഷീര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു

Similar News