ഭരണഘടനയുടെ കാവലാളുകളാകുക:ഐ. ഐ.സി റിപ്പബ്ലിക് സംഗമം

Update: 2025-01-28 11:20 GMT

കുവൈറ്റ് : രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാളുകളായി ഭരണഘടനയെ സംരക്ഷിക്കാന്‍ രാഷ്ട്രത്തിലെ മുഴുവന്‍ ജനങ്ങളും മുന്നോട്ട് വരണമെന്ന് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ സംഘടിപ്പിച്ച റപ്പബ്ലിക് ദിന സംഗമം അഭിപ്രായപ്പെട്ടു. ലോക സമൂഹത്തിന് മുമ്പില്‍ ഇന്ത്യ ഉയര്‍ന്ന് നില്‍ക്കുന്നത് ഭരണഘടനയുടെ മഹത്വം കൊണ്ടാണ്.

അത് രാജ്യത്തിന്റെ ശക്തിയും ആത്മാവുമാണ്. അതിനെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമങ്ങളെയും ചെറുത്ത് തോല്‍പിക്കണം. ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അംബേദ്കര്‍ ചിന്തകള്‍ക്ക് നാള്‍ക്കുനാള്‍ പ്രസക്തിയേറുന്നുവെന്ന് ഐ.ഐ.സി സംഗമം അഭിപ്രായപ്പെട്ടു

അബ്ബാസിയയില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറര്‍ അനസ് മുഹമ്മദ്, സിദ്ധീഖ് മദനി, മുനീര്‍ കൊണ്ടോട്ടി, അബ്ദുല്ലത്തീഫ് പേക്കാടന്‍ എന്നിവര്‍ സംസാരിച്ചു


Similar News