അഹ് ലന് വ സഹ് ലന് യാ റമളാന്‍ സംഗമം നാളെ ഇന്ന് റിഗ്ഗയ് ഔക്കാഫ് ഓഡിറ്റോറിയത്തില്‍
By : സ്വന്തം ലേഖകൻ
Update: 2025-02-20 10:25 GMT
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയുടെ അഹ് ലന് വ സഹ് ലന് യാ റമളാന്‍ സംഗമം നാളെ (ഫെബ്രുവരി 20 ന് വ്യാഴാഴ്ച) വൈകുന്നേരം 7 മണിക്ക് റിഗ്ഗയ് ഔക്കാഫ് ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമത്തില്‍ അബ്ദുല്‍ അസീസ് സലഫി വരവേല്‍ക്കാം പുണ്യ ദിനരാത്രങ്ങളെ എന്ന വിഷയത്തിലും അല്‍ അമീന് സുല്ലമി സാമ്പത്തിക വിശുദ്ധി എന്ന വിഷയത്തിലും ക്ലാസുകളെടുക്കും.
മസ്ജിദുല്‍ കബീറില്‍ ജനുവരി 30 ന് നടന്ന ഐ.ഐ.സി മദ്രസ്സ സര്‍ഗോത്സവ് മത്സരത്തിലെ നൂറോളം വിജയികള്‍ക്കുള്ള സമ്മാന വിതരണവും സംഗമത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 99060684, 99776124, 9727920