ഐ.ഐ.സി റമളാന്‍ അതിഥി ; നൗഷാദ് മദനി കാക്കവയല്‍ കുവൈത്തിലെത്തി
By : സ്വന്തം ലേഖകൻ
Update: 2025-03-01 10:13 GMT
കുവൈത്ത് സിറ്റി : വിശുദ്ധ റമളാനില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന വൈവിധ്യമായ പരിപാടികളില്‍ പങ്കെടുക്കാനായി വിശുദ്ധ ഖുര്‍ആന്‍ മനംകവരുന്ന രൂപത്തില്‍ പാരായണം ചെയ്യുന്ന യുവ പണ്ഡിതന് നൌഷാദ് മദനി കാക്കവയല്‍ കുവൈത്തിലെത്തി. കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഐ.ഐ.സി നേതാക്കള്‍ നൌഷാദ് മദനിക്ക് സ്വീകരണം നല്കി.
ഐ.ഐ.സി ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, അല്‍ അമീന് സുല്ലമി, നബീല്‍ ഹമീദ്, കെ.സി. സഅദ്, റഷീദ് പുളിക്കല്‍, ജംഷീര്‍ സാല്‍മിയ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.
ആദ്യ പരിപാടികളായ തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മസ്ജിദുല്‍ കബീറില്‍ നടക്കുന്ന ഐ.ഐ.സി ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമത്തിലും മാര്‍ച്ച് 7 ന് വെള്ളിയാഴ്ച അഹ് മദി ഏരിയ ഇഫ്ത്വാര്‍ മീറ്റിലും നൗഷാദ് മദനി കാക്കവയല്‍ പങ്കെടുക്കും