ഐ.ഐ.സി കേന്ദ്ര തല മെമ്പര്‍ഷിപ്പ് ക്യാപയിന് ആരംഭിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-11-11 13:51 GMT
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മെമ്പര്‍ഷിപ്പ് ക്യാപയിന് തുടക്കം കുറിച്ചു. ക്യാപയിന്റെ ഭാഗമായി പുതിയ അംഗത്വം ഇജാസ് ബാവക്ക് ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം നല്കി കേന്ദ്ര തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. നവംബര്‍ മുപ്പത് വരെയാണ് ക്യാപയിന് പ്രചരണ കാലം.
സംഗമത്തില്‍ കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് കെ.എന്‍ സുലൈമാന്‍ മദനി, ഐ.ഐ.സി മുന്‍ കേന്ദ്ര സമിതി അംഗം എന്‍ജി. ഉമ്മര്‍ കുട്ടി, ഐ.ഐ.സി കേന്ദ്ര നേതാക്കളായ സിദ്ധീഖ് മദനി, മനാഫ് മാത്തോട്ടം, അബ്ദുല്‍ അസീസ് സലഫി, അനസ് മുഹമ്മദ്, അയ്യൂബ് ഖാന്, ടി.എം അബ്ദുറഷീദ്, അബ്ദുല്ലത്തീഫ് പേക്കാടന്‍ എന്നിവര്‍ പങ്കെടുത്തു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 99926427, 66405706, 99645196