പുതുതലമുറയ്ക്ക് താങ്ങാവേണ്ടത് മാതാപിതാക്കള്‍ - ഷി ലീഡ് എം.ജി.എം

Update: 2025-01-10 14:15 GMT

കുവൈത്ത് സിറ്റി: മുസ്ലിം ഗേള്‍സ് ആന്റ് വുമന്‍സ് മൂവ്‌മെന്റ് (എം.ജി.എം) സംഘടിപ്പിച്ച 'ഷീ ലീഡ്സ്' പരിപാടിയില്‍ 'പുതു തലമുറയുടെ പുത്തന്‍ ചിന്തകളും ,രക്ഷിതാക്കളിലെ ആശങ്കയും' ചര്‍ച്ചാവിഷയമായി. വിഷയത്തില്‍ മുഖ്യ പ്രഭാഷകനായിരുന്ന ഡോ.അന്‍വര്‍ സാദത്ത് (ഐ.സ്.എം.കേരള പ്രസിഡന്റ് ) കുട്ടികളുടെ മാനസികവും ആരോഗ്യപരവുമായിട്ടുള്ള വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക് പ്രാധാന്യം ഏറിയതാണെന്നും കുടുംബമാണ് ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാലയ വീക്ഷണമെന്നും പറയുകയുണ്ടായി.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഐ.സി.ടി.എസ് സുപ്രവൈസറുമായ അദീബ അബ്ദുല്‍ അസീസ് ' ലിംഗ സമത്വം ഇസ്ലാമില്‍ 'എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.. മുസ്ലിം സമുദായത്തിലേയും കുടുംബങ്ങളിലെയും പശ്ചാത്തലം അടിസ്ഥാനമാക്കികൊണ്ട് യതാര്‍ത്ഥത്തില്‍ ലിംഗ സമത്വം എന്നതു കൊണ്ട് ഇസ്ലാമില്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി.

ഹവല്ലി അല്‍ അസീര്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ മാഷിത മനാഫ് അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം ആശംസ പ്രസംഗം നിര്‍വ്വഹിച്ചു. ഐ.ഐ.സി ഓര്‍ഗനൈസിംങ് സെക്രട്ടറി അയൂബ് ഖാന്‍ പുതിയ എം.ജി.എം ഭാരവാഹികളുടെ പേര് പ്രഖ്യാപിച്ചു.

എം.ജി.എം കേന്ദ്ര സെക്രട്ടറി ലബീബ മുഹമ്മദ് റഫീഖ് സ്വാഗതവും ഹര്‍ഷ ഷെരീഫ് നന്ദിയും പറഞ്ഞു. ഖൈറുന്നിസ അസീസ് ഖിറാഅത്ത് നടത്തി.

Similar News