റമദാനിലേക്ക് - ഐ.ഐ.സി ജലീബ് ശാഖ തസ്‌കിയ്യത്ത് സംഗമം

Update: 2025-02-12 13:06 GMT

കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജലീബ് യൂണിറ്റ് ബല്‍ക്കീസ് മസ്ജിദില്‍ റമദാനിലേക്ക് എന്ന വിഷയത്തില്‍ ''തസ്‌കിയ്യത്ത് സംഗമം'' സംഘടിപ്പിച്ചു. റമദാന്‍ വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വിനും സ്വഭാവ നിര്‍മ്മിതിക്കും മികച്ച അവസരമാണെന്ന് സംഗമത്തില്‍ ക്ലാസെടുത്ത അമീന്‍ സുല്ലമി വിശദീകരിച്ചു.

ആത്മീയ ശുദ്ധീകരണവും ആത്മാന്വേഷണവും നടത്തുന്ന ഒരു കാലഘട്ടമാണ് റമദാന്‍. ഈ മഹത്തായ മാസത്തെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരുക്കം ഓരോ വിശ്വാസിയും നടത്തണമെന്ന് അദ്ദേഹം വിശദീകരിച്ചു.

മനുഷ്യന് ആത്മീയതയുടെ ഉച്ചസ്ഥായിയിലെത്താന്‍ ''തസ്‌ക്കിയത്തുല്‍ കല്‍ബ്'' അത്യാവശ്യമാണ്. ശുദ്ധ മനസ്സും നല്ല സ്വഭാവവുമുള്ളവനാണ് അള്ളാഹുവിന് പ്രിയപ്പെട്ടവന്‍. റമദാനിലേക്ക് പ്രവേശിക്കുമ്പോള്‍ ആത്മപരിശോധന നടത്തുകയും ആത്മീയമായ വളര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രാര്‍ത്ഥന, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന എന്നിവയെ കൂടുതല്‍ പ്രാധാന്യമര്‍പ്പിച്ച് ആത്മീയ ഉണര്‍വില്‍ വളരാന്‍ ഈ റമളാന്‍ മാസം ഓരോ വിശ്വാസിയും ശ്രമിക്കണമെന്ന് അമീന്‍ സുല്ലമി ചൂണ്ടിക്കാട്ടി.

ശാഖ പ്രസിഡന്റ് ജംഷീര്‍ തിരുന്നാവായ. അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ആരിഫ് പുളിക്കല്‍ സ്വാഗതവും ഇബ്രാഹിം കുളിമൂട്ടം നന്ദിയും പറഞ്ഞു. കേന്ദ്ര പ്രതിനിധികള്‍ പങ്കെടുത്തു.

Similar News