പ്രസിദ്ധ ഖാരിഅ് നൌഷാദ് മദനി മങ്കഫ് ഖലീഫ ത്വലാല്‍ മസ്ജിദില്‍ നാളെ തറാവീഹിന് നേതൃത്വം നല്‍കും
By : സ്വന്തം ലേഖകൻ
Update: 2025-03-18 14:48 GMT
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ കമ്മിറ്റിയുടെ റമളാന്‍ അതിഥിയായി ഹൃസ്യ സന്ദര്‍ശനത്തിന് കുവൈത്തിലെത്തിയ പ്രസിദ്ധ ഖാരിഅും പ്രഭാഷകനുമായ നൌഷാദ് മദനി കാക്കവയല്‍ നാളെ (മാര്‍ച്ച് 18, ചൊവ്വ) മങ്കഫ് ബ്ലോക്ക് 1 ലെ ഖലീഫ് തലാല്‍ അല്ജ്വരി മസ്ജിദില്‍ തറാവീഹ് നമസ്കാരത്തിന് നേതൃത്വം നല്‍കും.
കഴിഞ്ഞ ദിവസങ്ങളില്‍ അബ്ബാസിയയിലെ ഉക്കാഷ, ബല്‍ക്കീസ് മസ്ജിദുകളില്‍ നൌഷാദ് മദനി തറാവീഹിന് നേതൃത്വം നല്‍കിയിരുന്നു. അതിമനോഹര ശൈലിയില്‍ ഖുര്‍ആന്‍ പാരായണത്താല്‍ വലിയ ശ്രദ്ധ നേടിയ വ്യക്തിയാണ് നൌഷാദ് മദനി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9992 6427, 99776124