സി.ഐ.ഇ.ആര്‍ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷ; കുവൈത്ത് ഇസ്ലാഹി മദ്രസ്സക്ക് നൂറ് ശതമാനം വിജയം

Update: 2025-07-26 12:25 GMT

കുവൈത്ത് സിറ്റി : കേരളത്തിലെ കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചി (സി.ഐ.ഇ.ആര്‍) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയില്‍ കുവൈത്തിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മദ്രസ്സകള്‍ക്ക് നൂറ് ശതമാനം വിജയം. പരീക്ഷയില്‍ പങ്കെടുത്ത എല്ലാ കുട്ടികളും വിജയിച്ചു. പൊതു പരീക്ഷയില്‍ എ പ്ലസ് നേടിയവര്‍ മിസ്ബ സൈനബ്, ആമിര്‍ ഫര്‍ഹാന്‍ അനസ്, ഐമന്‍ അല്‍ ഫസാന്‍, അമാന്‍ അഹ് മദ് എന്നിവരാണ്.

അബ്ബാസിസ ഇന്റര്‍ഗ്രേറ്റഡ് സ്‌കൂളായിരുന്നു കുവൈത്തിലെ സെന്റര്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പൊതു പരീക്ഷ നടന്നത്. പൊതു പരീക്ഷ സെന്ററുകള്‍ കേരളത്തിന് പുറമെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായിരുന്നു. വെക്കേഷന് നാട്ടിലുള്ളവര്‍ക്ക് കേരളത്തിലും കുവൈത്തിലുള്ളവര്‍ക്ക് കുവൈത്തിലും പരീക്ഷ എഴുതാനായത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസം നല്‍കി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ അബ്ബാസിയ, ഫഹാഹീല്‍, സാല്‍മിയ എന്നിവിടങ്ങളിലാണ് മദ്രസ്സ പ്രവര്‍ത്തിക്കുന്നത്. വെക്കേഷന്‍ ക്ലാസ് നടന്നുവരുന്നു. പുതിയ അധ്യയന വര്‍ഷം സെപ്തംബറില്‍ ആരംഭിക്കും. അഡ്മിഷന്‍ ആരംഭിച്ചതായി ഐ.ഐ.സി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നബീല്‍ ഫാറോഖ് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫഹാഹീല്‍ - 9754 4617, സാല്‍മിയ-9665 8400, അബ്ബാസിയ-9959 3083

Similar News