ശക്തമായ നേതൃത്വവുമായി ഒരു പുതുയുഗത്തിന്റെ തുടക്കം; നിജിന്‍ മൂലയില്‍ പ്രസിഡന്റായി കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷന് പുതിയ നേതൃനിര

Update: 2025-03-19 14:22 GMT

കുവൈത്ത് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (KODPAK) 2025 - 2026 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു . പ്രസിഡന്റ് േ്രഡാജി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ അബ്ബാസിയ ഹെവന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുമേഷ് ടി.എസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും , ട്രഷറര്‍ പ്രജിത് പ്രസാദ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു.

തുടര്‍ന്ന് അനൂപ് സോമന്‍ വരണാധികാരിയായി നടന്ന തെരഞ്ഞടുപ്പില്‍ 2025 -2026 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍

പ്രസിഡന്റ് നിജിന്‍ മൂലയില്‍ , ജനറല്‍ സെക്രട്ടറി ജിത്തു തോമസ്, ട്രഷറര്‍ സുബിന്‍ ജോര്‍ജ്, രക്ഷാധികാരികള്‍ ആയി അനൂപ് സോമന്‍, ജിയോ തോമസ്, സിവി പോള്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പ്രവീണ്‍ കുമാര്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി , സുമേഷ് ടി.എസ്, Dr.റെജി തോമസ്, പ്രസാദ് നായര്‍, സെനി നിജിന്‍ , നിധി സുനീഷ്, എന്നിവരെയും റോബിന്‍ ലൂയിസ്, ഷൈജു എബ്രഹാം (വൈസ് പ്രസിഡന്റ് ) സാന്ദ്ര രാജു, ഷൈന്‍ പി ജോര്‍ജ് ( ജോയിന്റ് സെക്രട്ടറി), ജോസഫ് കെ.ജെ ( ജോയിന്റ് ട്രഷറര്‍ ), പ്രദീപ് കുമാര്‍ (ചാരിറ്റി കണ്‍വീനര്‍ ) വിജയലക്ഷ്മി (ജോയിന്റ് ചാരിറ്റി കണ്‍വീനര്‍) ,ഏരിയ കോര്‍ഡിനേറ്റര്‍മാര്‍ സോജി മാത്യു (അബ്ബാസിയ ), നിവാസ് ഹംസ (മംഗഫ് , ഫഹാഹീല്‍), അനില്‍ കുറവിലങ്ങാട് (മഹ്ബൂല , അബുഹലീഫ ), ജയിംസ് മോഹന്‍ (സാല്‍മിയ,ഹവല്ലി), ഹരികൃഷ്ണന്‍ (ഫര്‍വാനിയ, കൈത്താന്‍ ), റോബിന്‍ തോമസ് (ജഹറ), മീഡിയ പബ്ലിസിറ്റി കണ്‍വീനര്‍ ബിനു യേശുദാസ് , വനിതാ ചെയര്‍പേഴ്‌സണ്‍ സോണല്‍ ബിനു, ജോയിന്റ് വനിതാ ചെയര്‍പേഴ്‌സണ്‍ ബീന വര്‍ഗീസ് ,ഷിഫാ ഷെജിന്‍. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ : ഡോജി മാത്യു, രതീഷ് കുമ്പളത്ത്,പ്രജിത് പ്രസാദ്, വിജോ കെ വി,സിജോ കുര്യന്‍ ,ബുപേഷ് ടി ടി, ദീപു ഗോപാലകൃഷ്ണന്‍, സിബി പീറ്റര്‍,വിപിന്‍ നായര്‍, ജിജുമോന്‍,സുഭാഷ്, അനില്‍ കുമാര്‍,നിഷാദ് എബ്രഹാം, ബിജുമോന്‍ സി.എസ്, ഷെജിന് സലാഹുദീന്‍, ജാന്‍ ജോസ്, ടിനു, ജിനു, ജോബിന്‍ കുരിയാക്കോസ്, സുജിത് ജോര്‍ജ്, ഷെലിന്‍ ബാബു,വിദ്യ മാണി, അനില വേണുഗോപാല്‍, ലിയ, ടിബാനിയ,രശ്മി രവീന്ദ്രന്‍, സവിത രതീഷ്, സൗമ്യ എന്നിവരെ തിരഞ്ഞെടുത്തു




 


Similar News