കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈത്ത് ഓണാഘോഷ ഫ്ളയര്‍ പ്രകാശനം നടത്തി
കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (KODPAK) സംഘടിപ്പിക്കുന്ന 2025 വര്‍ഷത്തെ ഓണാഘോഷ പരിപാടി 'പൊന്നോണപ്പുലരി 2025'-ന്റെ ഔദ്യോഗിക ഫ്ളയര്‍ പ്രകാശനം ജൂലൈ 18-ന് അബ്ബാസിയയിലെ എവര്‍ഗ്രീന്‍ ഹാളില്‍ വച്ച് നടത്തി.
പ്രശസ്ത ഗൈനക്കോളജിസ്റ്റും ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഡോ. സരിത ഫ്ളയര്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ഫ്ളയര്‍ അഹമ്മദ് അല്‍ മഗ്രിബി പെര്‍ഫ്യൂംസ് കുവൈത്ത് കണ്‍ട്രി ഹെഡ് മന്‍സൂര്‍ ഹസ്സന്‍ ഏറ്റുവാങ്ങി.
അസോസിയേഷന്‍ പ്രസിഡണ്ട് നിജിന്‍ ബേബി അധ്യക്ഷനായ യോഗത്തില്‍, ജനറല്‍ സെക്രട്ടറിജിത്തു തോമസ് സ്വാഗതം ആശംസിച്ചു. രക്ഷാധികാരി അനൂപ് സോമന്‍,വനിതാ ചെയര്‍പേഴ്‌സണ്‍ സോണല്‍ ബിനു, പ്രോഗ്രാം കണ്‍വീനര്‍ സുമേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍മാരായ നിധി സുനീഷ്, സൗമ്യ എന്നിവര്‍ നേതൃത്വം നല്‍കി.പ്രശസ്ത ചലച്ചിത്രതാരം ബിനു അടിമാലിയും, പ്രശസ്ത ഇന്ത്യന്‍ പ്ലേബാക്ക് സിംഗര്‍ സംഗീതസംവിധായികയുമായ ഇന്ദുലേഖ വാര്യരും സന്നിഹിതരാക്കുന്ന ഓണാഘോഷ പരിപാടി 2025 ഒക്ടോബര്‍ 3-ന് മംഗാഫിലെ അല്‍ നജാത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കപ്പെടും.
ഓണസദ്യ, മാവേലി വരവേല്‍പ് , കലാപരിപാടികള്‍, ഗാനമേള എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.ട്രഷറര്‍ സുബിന്‍ ജോര്‍ജ് നന്ദി പ്രകാശിപ്പിച്ച യോഗത്തില്‍, അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഏരിയ കോര്‍ഡിനേറ്റര്‍മാര്‍, മറ്റു അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു