കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കോട്ടയം ഫെസ്റ്റ്-2024 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു

Update: 2024-12-06 14:09 GMT
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കോട്ടയം ഫെസ്റ്റ്-2024 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു
  • whatsapp icon

കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് ( കോഡ്പാക് ) കോട്ടയം ഫെസ്റ്റ് , 2024 നവംബര്‍ 29 ന് അസ്പെയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അബ്ബാസിയയില്‍ വെച്ച് വൈകുന്നേരം 4 മണി മുതല്‍ നടത്തപ്പെട്ടു പ്രസിഡന്റ് ഡോജി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയത്തിന്റെ എം.പി ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു.

നാടുമായുള്ള ബന്ധം എപ്പഴും കാത്തുസൂക്ഷിക്കുന്നവരാണ് പ്രവാസികള്‍ എന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പരാമര്‍ശിച്ചു. പാലായുടെ എം.എല്‍.എ മാണി സി കാപ്പന്‍ മുഖ്യ പ്രഭാഷണം നടത്തി ജനറല്‍ സെക്രട്ടറി സുമേഷ് ടി സുരേഷ് സ്വാഗതം അര്‍പ്പിച്ച ചടങ്ങില്‍ ട്രഷറര്‍ പ്രജിത്ത് പ്രസാദ് , രക്ഷാധികാരി ജിയോ തോമസ് വനിതാ ചെയര്‍പേഴ്‌സണ്‍ സെനി നിജിന്‍ , മുന്‍ പ്രസിഡന്റ് അനൂപ് സോമന്‍,മുഹമ്മദ് അലി , സുനില്‍ പറകപാടത്ത്, യുണൈറ്റഡ് സിവി പോള്‍, ഗംഗി ഗോപാല്‍, ജനറല്‍ കണ്‍വീനര്‍ അലക്‌സ് മാത്യു, സച്ചിന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വിജോ കെ വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

മികച്ച ഹോസ്പിറ്റലിനുള്ള അവാര്‍ഡ് ഫ്രാന്‍സിസ് ജോര്‍ജ് എം.പിയുടെ കയ്യില്‍ നിന്ന് മുഹമ്മദ് അലി ഏറ്റു വാങ്ങി, കോഡ്പാക് ബിസ്സിനെസ്സ് എക്‌സിലെന്റ് അവാര്‍ഡുകള്‍ സുനില്‍ പറകപാടത്തിന് മാണി സി കാപ്പന്‍ എം.എല്‍.എ നല്‍കി ആദരിച്ചു, സിവി പോളിന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി നല്‍കി ആദരിച്ചു.സംഘടനയുടെ വക പൊന്നാടയും, മോമെന്റോയും പ്രസിഡന്റ് ഡോജി മാത്യു ഫ്രാസിസ് ജോര്‍ജ് എംപിക്കും ,ജനറല്‍ സെക്രട്ടറി സുമേഷ് ടി സുരേഷ് മാണി സി കാപ്പന്‍ എം.എല്‍.എ ക്കും നല്‍കി ആദരിച്ചു.

ഈ വര്‍ഷത്തെ കോട്ടയം ഫെസ്റ്റിന്റെ സുവനീര്‍ പ്രകാശനം സുവനീര്‍ കണ്‍വീനര്‍ ജിത്തു തോമസിന്റെ സാന്നിധ്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി സുവനീര്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. സംഘടനയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അപ്ലിക്കേഷന്‍ എം എല്‍ എ മാണി സി കാപ്പന്‍ നിര്‍വ്വഹിച്ചു. സിന്ധു സുരേന്ദ്രന്‍ അവതാരകരായെത്തിയ ചടങ്ങിന് പ്രോഗ്രാം കണ്‍വീനര്‍ നിജിന്‍ ബേബി മൂലയില്‍ നന്ദി അറിയിച്ചു.

ഡാന്‍സ് കോമ്പറ്റിഷന്‍ വിജയികള്‍ക്ക് എംപി യും എം എല്‍ എ യും ട്രോഫി നല്‍കി.തുടര്‍ന്ന് പ്രശസ്ത സിനിമാ താരം ലക്ഷ്മി ഗോപാലസ്വാമിയുടെ ക്ലാസിക്കല്‍ ഡാന്‍സും , പിന്നണി ഗായകര്‍ അഭിജിത്ത് കൊല്ലം , അഖില ആനന്ദ് , സാംസണ്‍ സില്‍വ , കീബോര്‍ഡിസ്റ്റ് ഷിനോ പോള്‍ , റിധം സുമിത് സെബാസ്റ്റ്യന്‍ നേതൃത്വത്തിലുള്ള സംഗീത നിശ എന്നിവ അരങ്ങേറി.ജോയിന്റ് സെക്രട്ടറി റോബിന്‍ ലുയിസ്,ഷൈജു എബ്രഹാം,ജോയിന്റ് ട്രെഷരാര്‍ സിജോ കുര്യന്‍, ചാരിറ്റി കണ്‍വീനര്‍ ബുപേഷ്, ജോയിന്റ് ചാരിറ്റി കണ്‍വീനര്‍ ജോസഫ്,ബീന വര്‍ഗീസ്,അഡൈ്വസറി ബോര്‍ഡ് അംഗം നിധി സുനീഷ്, ജസ്റ്റിന്‍ ജെയിംസ്, പ്രവീണ്‍ ചങ്ങനാശ്ശേരി,ഏരിയ കോര്‍ഡിനേറ്റര്‍സ് നിവാസ് ഹംസ, പ്രദീപ് കുമാര്‍, ഹരി കൃഷ്ണന്‍, റോബിന്‍ തോമസ്,എക്‌സിക്യൂട്ടീവ് അംഗങ്ങളായ രതീഷ് കുമ്പളത്,സിബി പീറ്റര്‍, ഷെലിന്‍ ബാബു, സവിത രതീഷ്, രശ്മി രവീന്ദ്രന്‍,ടിബാനിയ,ബിനു യേശുദാസ്, സുബിന്‍ ജോര്‍ജ്, പ്രസാദ് നായര്‍, ദീപു സി.ജി.,മനോജ് ഇത്തിത്താനം, ഷൈന്‍ പി ജോര്‍ജ്, ജിജുമോന്‍, സുഭാഷ്, വനിതാ വേദി അംഗങ്ങള്‍ സാന്ദ്ര രാജു, ഷിഫാ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News