സാമൂഹിക തിന്മകള്‍ക്കെതിരെ ജനകീയ വനിത പ്രതിരോധം ശക്തിപ്പെടുത്തണം - എം.ജി.എം ഇഫ്ത്വാര്‍ സമ്മേളനം
കുവൈത്ത് സിറ്റി :സാമൂഹൃ ജീവിതത്തിന് ഭീഷണിയായി വ്യാപിച്ചു കൊണ്ടിരിക്കുന്ന അധാര്‍മ്മിക പ്രവണതകളെ പ്രതിരോധിക്കാന്‍ ജനകീയ വനിത കൂട്ടായ്മകള്‍ രൂപീകരിക്കണമെന്ന് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ വനിത വിംഗായ മുസ്ലിം ഗേള്‍സ് ആന്റ് വുമന്‍സ് മൂവ്‌മെന്റ് (എം.ജി.എം) സാല്‍മിയ കമ്മ്യൂണിറ്റി സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സമ്മേളനം ആവശ്യപ്പെട്ടു. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിയെ ഇഫ്ത്വാര്‍ സംഗമം അപലപിച്ചു.
പലസ്തീനിലെ പിഞ്ചു മക്കളുടെ ചോര കൊണ്ട് ഭീകരത സൃഷ്ടിക്കുന്ന ഇസ്റയേലിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നും ഭീകര രാഷ്ട്രമായ ഇസ്റയേലിനെ ഒറ്റപ്പെടുത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
എം.ജി.എം സമ്മേളനം സല്‍സബീല്‍ ചാരിറ്റിയുടെ കോഡിനേറ്റര്‍ മറിയം ഈസ അല്‍കന്ദരി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഖാരിഅ് നൌഷാദ് മദനി കാക്കവയല്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. എം.ജി.എം പ്രസിഡന്റ് മാഷിത മനാഫ് അധ്യക്ഷത വഹിച്ചു.
സല്‍സബീല്‍ ചാരിറ്റിയുടെ കോഡിനേറ്റര്‍ ഡോ.അസ്മ സൈദ് അബ്ദുല്‍അസീസ്, ഐ.ഐ.സി ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം ആശംസകള്‍ നേര്‍ന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹഫ്‌സ ഇസ്മയില്‍ (ഐവ), സമീറ ഉമര്‍ ( സിജി), ഷഹീജ ( കെഡിഎ), ജസീമ മുഹമ്മദ് റാഫി (എം ഇ എസ്) എന്നിവര്‍ പങ്കെടുത്തു. എം ജി എം സംഘടിപ്പിച്ച ഹിഫ്ദ് മത്സരവിജയികളായ റബീബ മുഹമ്മദ്, ഗനീമ മുഹമ്മദ് റഫീഫ്, ഖൈറുന്നീസ അസീസ് എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എം.ജി.എം ജനറല്‍ സെക്രട്ടറി ഫാത്തിമ നഫ്‌സി ആഷിഖ് സ്വാഗതവും ഷെയ്ബി നബീല്‍ നന്ദിയും പറഞ്ഞു.