എന്‍ സി പി വര്‍ക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാന്‍സീസ്

Update: 2025-04-24 09:21 GMT


കുവൈറ്റ് സിറ്റി:നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി (ശരദ് പവാര്‍ വിഭാഗം ) യുടെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് ഓവര്‍സീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായ പ്രവാസി മലയാളിയും, തൃശ്ശൂര്‍ സ്വദേശിയുമായ ബാബു ഫ്രാന്‍സീസിനെ പാര്‍ട്ടി ദേശീയ പ്രസിഡണ്ട് ശരദ് പവാര്‍ എം.പി യുടെ നിര്‍ദ്ദേശ പ്രകാരം വര്‍ക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെയാണ് നിയമിച്ചത്.

ദേശീയ വര്‍ക്കിംഗ് കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാന്‍സീസിനെ പാര്‍ട്ടിയും ഡല്‍ഹി ഓഫീസില്‍വെച്ച് സംഘടന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ രാജീവ് ജാ , ഡല്‍ഹി സ്റ്റേറ്റ് ന്യൂന പക്ഷ വിഭാഗം പ്രസിഡണ്ട്അമന്‍ സാഹ്നി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

നിലവില്‍ ബാബു ഫ്രാന്‍സീസ് , കേരള സര്‍ക്കാര്‍ ,നോര്‍ക്ക- ലോക കേരള സഭയില്‍ കുവൈറ്റില്‍ നിന്നുള്ള പ്രതിനിധിയാണ്. കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രവര്‍ത്തക സമിതി അംഗമാണ് പ്രവാസി മലയാളിയായ ബാബു ഫ്രാന്‍സിസ്. പ്രവാസ ലോകത്തും, നാട്ടിലും, പാര്‍ട്ടിക്കൊപ്പം ഉറച്ച നിലപാടുകളും ശക്തമായ പ്രവര്‍ത്തനങ്ങളുമായി വിവിധ മേഖലകളില്‍ നിറ സാന്നിധ്യമായ ബാബു ഫ്രാന്‍സീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാര്‍ട്ടിയിലെ അംഗീകാരമാണ് പുതിയ ചുമതല. കുവൈറ്റ് വിമാന താവളത്തില്‍ വെച്ച് ഒ എന്‍ സി പി നാഷ്ണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍, ഒ എന്‍ സി പി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി, വൈസ് പ്രസിഡന്റ് പ്രിന്‍സ് കൊല്ലപ്പിള്ളില്‍, രാജേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ബാബു ഫ്രാന്‍സീസിനെ സ്വീകരിച്ച് അഭിനന്ദിച്ചു

വീഡിയോ ലിങ്ക്

https://we.tl/t-N1We47RhbU

അരുള്‍ രാജ് കെ.വി

ജനറല്‍ സെക്രട്ടറി

ഒ.എന്‍ സി പി - കുവൈറ്റ്

Similar News