ഓണത്തനിമ 2024 വര്‍ണ്ണാഭമായ് സംഘടിപ്പിച്ചു

Update: 2024-12-14 14:19 GMT

ര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയ്ക്ക് ശേഷം മണ്മറഞ്ഞ് പോയവര്‍ക്കായുള്ള സ്മൃതിപൂജാനന്തരം കുവൈത്ത് ദേശീയഗാനത്തോടെ സാംസ്‌കാരിക സമ്മേളനം ആരംഭിച്ചു. ഓണത്തനിമ കണ്‍വീനര്‍ ദിലീപ് ഡി.കെ. അധ്യക്ഷനായ ചടങ്ങില്‍ ഉഷ ദിലീപ് സ്വാഗതം ആശംസിച്ചു. തനിമ ജെനറല്‍ കണ്‍വീനര്‍ ജോജിമോന്‍ തോമസ് ആമുഖപ്രസംഗം നടത്തി.

ജോയല്‍ ജേക്കബ് ( എക്‌സിക്യൂട്ടീവ് അഡ്മിന്‍ മാനേജര്‍- യുണൈറ്റഡ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ്) ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. സിറ്റി ഗ്രൂപ്പ് കമ്പനി ഗ്രൂപ് സിഇഒ ശ്രീ ഡോ: ധീരജ് ഭരദ്വാജ് പേള്‍ ഓഫ് ദി സ്‌കൂള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രചോദനമായ് മുഖ്യപ്രഭാഷണം നടത്തി.

മാത്യു വര്‍ഗീസ് (സിഇഒ - ബഹറൈന്‍ എക്‌സ്‌ചേഞ്ച്) , മുസ്തഫ ഹംസ (ചെയര്‍മ്മാന്‍ & സിഇഒ മെട്രോ മെഡികല്‍ ഗ്രൂപ്പ്) , കെഎസ് വര്‍ഗ്ഗീസ് (എം.ഡി.- ജി.എ.ടി) , മുഹമ്മദ് അലി (ഓപറേഷന്‍ മാനേജര്‍- മാന്‍ഗോ ഹൈപ്പര്‍മാര്‍ക്കറ്റ് ), റാണാ വര്‍ഗീസ് (തനിമ ട്രഷറര്‍) , ജിനു കെ അബ്രഹാം (തനിമ ഓഫീസ് സെക്രെട്ടറി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അലീന ജിനൊ, ദൃശ്യ പി സംഗീത്, ജുവാന ഷാജി എന്നീ കുട്ടിത്തനിമ അംഗങ്ങള്‍ പ്രാര്‍ത്തനാഗീതം ആലപിച്ചു.

തനിമ വടംവലി മത്സരത്തിനു ടഗ് ഓഫ് വാര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതിന്റെ ലോഗോ പ്രകാശനം പ്രശസ്ത കരാട്ടേ കായിക താരം സുരേഷ് കാര്‍ത്തിക് നിര്‍വ്വഹിച്ചു. ടഗ് ഓഫ് വാര്‍ ഫേഡറേഷന്‍ ഓഫ് ഇന്ത്യ - പ്രസിഡന്റ് ഹരി ശങ്കര്‍ ഗുപ്ത ഓണ്‍ലൈനില്‍ ആശംസകള്‍ അറിയിച്ചു.

ശിവാണി ചൗഹാന്‍ (ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ താരം) പതാക സ്‌പോട്‌സ് കണ്‍വീനര്‍ ജിന്‍സ് മാത്യുവിനു കൈമാറി, വടംവലി മത്സരം ഫ്‌ലാഗ് ഓഫ് ചെയ്തു.

തനിമ ഡയരക്ടറി കണ്‍വീനര്‍ ഷാമോന്‍ ജേകബില്‍ നിന്ന് ബിഇസി മാത്യു വര്‍ഗ്ഗീസും ഗള്‍ഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജി എം.ഡി കെ.എസ് വര്‍ഗ്ഗീസും ഏറ്റുവാങ്ങി റിലീസ് ചെയ്തു.

മെട്രോ മെഡികല്‍ ഗ്രൂപ്പിന്റെ 10ആം വാര്‍ഷിക ലോഗോ പ്രകാശനവും പ്രൊഫെയില്‍ അവതരണവും സംഘടിപ്പിച്ചു. മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ വരുംകാല പദ്ധതികളും ജനക്ഷേമസേവനങ്ങളും ചെയര്‍മ്മാന്‍ മുസ്തഫ ഹംസ വിവരിച്ചു.

നൃത്തകലാകാരന്‍ കൃഷ്ണപ്രസാദിനും സിവി എന്‍ കളരിയുടെ ഷെബിക്കും അവരുടെ ദൃശ്യാഅവതരണങ്ങള്‍ക്ക് തനിമയുടെ ആദരവ് നല്‍കി.


ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 27 വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള എ.പി.ജെ. അബ്ദുല്‍ കലാം പേള്‍ ഓഫ് ദി സ്‌കൂള്‍ അവാര്‍ഡ് ദാനം നടന്നു. തുടര്‍ന്ന് 20തോളം ടീമുകള്‍ പങ്കെടുത്ത 18ആം ദേശീയ വടംവലി മത്സരം സംഘടിപ്പിച്ചു. ഓണതനിമ ജോയിന്റ് കണ്‍വീനര്‍ കുമാര്‍ തൃത്താല നന്ദി അറിയിചു.

ബാബുജി ബത്തേരി & പൗര്‍ണമി സംഗീത് എന്നിവര്‍ പ്രൊഗ്രാമുകള്‍ ഏകോപിപ്പിച്ചു.

Similar News