ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു
By : സ്വന്തം ലേഖകൻ
Update: 2025-03-27 13:06 GMT
കുവൈറ്റ് സിറ്റി:റമദാനില്‍ ഈ വര്‍ഷവും സ്നേഹവും കരുണയുമായി പാവപ്പെട്ട പ്രവാസികളെ ചേര്‍ത്ത് നിര്‍ത്താന്‍ ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖൈത്താനിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികള്‍ക്കായി ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാന്‍സീസ്, ഓവര്‍സീസ് എന്‍ സി പി നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍, കുവൈറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ അരുള്‍ രാജ് , രതീഷ് വര്‍ക്കല , വൈസ് പ്രസിഡണ്ടുമാരായ പ്രിന്‍സ് കൊല്ലപ്പിള്ളില്‍, സണ്ണി മിറാന്‍ഡ, നാഷണല്‍ കമ്മിറ്റിയംഗം സൂരജ് പോണത്ത്, ഫഹദ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് കിറ്റുകള്‍ വിതരണം ചെയ്തത്