ഓവര്‍സീസ് എന്‍ സിപി പുതുവത്സര ദിന കിറ്റുകള്‍ വിതരണം ചെയ്തു

Update: 2025-01-08 09:40 GMT

കുവൈറ്റ് സിറ്റി:ഓവര്‍സീസ് എന്‍ സി പി കുവൈറ്റ്കമ്മിറ്റി, സംഘടനയുടെ സാമൂഹിക സേവനദിനാചരണത്തിന്റെ ഭാഗമായി പുതുവത്സര ദിനത്തോടനുബന്ധിച്ച് വഫ്ര കാര്‍ഷിക മേഖലയിലെ - ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളി കള്‍ക്കായി ഭക്ഷണവും,

പുതുവത്സര സമ്മാനവും ഉള്‍പ്പടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തു.കുവൈറ്റ് സ്വദേശി പ്രമുഖനും ഫാം ഉടമയുമായ ഖാലിദ് സാദ് താഹിര്‍ അല്‍ദമാക്ക് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാന്‍സീസ് നിര്‍വ്വഹിച്ചു.

ഒ എന്‍ സി പി നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി( പ്രോഗ്രാം ) രതീഷ് വര്‍ക്കല സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സണ്ണി മിറാന്‍ഡ (കര്‍ണ്ണാടകം), ജോയിന്റ് സെക്രട്ടറി അശോകന്‍ തിരുവനന്തപുരം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മസര്‍ ആലം (ബീഹാര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുള്‍ അസീസ് കോഴിക്കോട് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു .


 


Tags:    

Similar News