ഓവര്‍സീസ് എന്‍ സി പി 'ക്വിറ്റ് ഇന്ത്യ ദിനാചരണം' സംഘടിപ്പിച്ചു

Update: 2025-08-11 14:43 GMT

കുവൈറ്റ് സിറ്റി:ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി, 'ഗാന്ധിയന്‍ ആദര്‍ശങ്ങളും- ഇന്നത്തെ ഇന്ത്യയും ' എന്ന ആശയ മുയര്‍ത്തി , ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഒ എന്‍ സി പി കുവൈറ്റ് ജനറല്‍ സെക്രട്ടറി അരുള്‍ രാജ് സ്വാഗതം പറഞ്ഞു.ഓവര്‍സീസ് എന്‍സിപി കുവൈറ്റ് പ്രസിഡന്റ് ജീവ്‌സ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ എന്‍ സി പി - എസ് പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷനും പ്രവര്‍ത്തക സമിതി അംഗവുമായ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വഹിച്ചു.ഓവര്‍സീസ് എന്‍ സി പി നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ വിഷയാവതരണം നടത്തി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിച്ചതോടൊപ്പം ബ്രിട്ടീഷ്ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു.

ആനുകാലിക കാലഘട്ടത്തില്‍ ഗാന്ധിയന്‍ ആശയ , ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ സംഘടനാംഗങ്ങള്‍ പ്രതിഞ്ജയെടുത്തു. ഒ എന്‍ സി പി കുവൈറ്റ്വൈസ് പ്രസിഡന്റ് സണ്ണി മിറാന്‍ഡ (കര്‍ണ്ണാടകം) ആശംസ നേര്‍ന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ മാത്യു വാലയില്‍ , സണ്ണി കെ അല്ലീസ് രാജേഷ് കൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് പ്രിന്‍സ് കൊല്ലപ്പിള്ളില്‍ നന്ദി പറഞ്ഞു.

വീഡിയോ ലിങ്ക്

https://we.tl/t-dlHMPgICK7

Similar News