ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് -തോമസ് ചാണ്ടി അനുസ്മരണം
കുവൈറ്റ് സിറ്റി:എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടും, മുന്‍ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി എം.എല്‍.എയുടെ ആറാം ചരമ വാര്‍ഷികം ഓവര്‍സീസ് എന്‍ സി പി ദേശീയ കമ്മറ്റി ആചരിച്ചു. ഒ എന്‍ സി പി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഒ എന്‍ സി പി ഗ്ലോബല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.
എന്‍ സി പി (എസ് പി) പ്രവാസി സെല്‍ ദേശീയ അധ്യക്ഷനും, വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാന്‍സീസ് അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡ ന്റുമാരായ സണ്ണി മിറാന്‍ഡ (കര്‍ണാടക ), പ്രിന്‍സ് കൊല്ലപ്പിള്ളില്‍. ട്രഷറര്‍ രവീന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ്, അബ്ദുള്‍ അസീസ് , ജിനു വാകത്താനം എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി അശോകന്‍ തിരുവനന്തപുരം ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.