പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ ഓണനിലാവ് 2024 സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി:പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ കുവൈറ്റിന്റെ ഓണാഘോഷ പരിപാടികള്‍ വെള്ളിയാഴ്ച കബദില്‍ വെച്ച് സംഘടിപ്പിച്ചു.. ലോക കേരള സഭ പ്രതിനിധിയും പ്രശസ്ത സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാബു ഫ്രാന്‍സിസ് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിലെ വിവിധ തൊഴില്‍ മേഖലകളിലെ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രതീക്ഷയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച അദ്ദേഹം സമൂഹ നന്മക്കു വേണ്ടിയുള്ള ചാരിറ്റി പ്രവര്‍ത്തങ്ങളിലൂടെയും കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും കുവൈറ്റിലെ മികച്ച സംഘടനകളില്‍ ഒന്നായി പ്രതീക്ഷ നിലകൊള്ളുന്നു എന്ന് പരാമര്‍ശിച്ചു.
പ്രസിഡന്റ് രമേശ് ചന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍ സ്വാഗതവും സംഘടനയെ കുറിച്ചുള്ള ലഘുവായ വിവരണം രക്ഷാധികാരി മനോജ് കോന്നിയും നിര്‍വഹിച്ചു
നാട്ടില്‍ നിന്നും വന്ന പൊഴിക്കല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷാന്റി സനല്‍, ജീവിത ശൈലി സ്‌പെഷ്യലിസ്റ്റുമായ ദിവ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ട്രഷറര്‍ ട്രഷറര്‍ വിജോ തോമസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
പ്രസ്തുത ചടങ്ങില്‍ സാമൂഹ്യ സേവന രംഗത്തെ പ്രഗത്ഭരായവര്‍ക്കു മൊമെന്റോ നല്‍കി ആദരിച്ചു.
ഓണനിലാവ് 2024 ലെ ജനറല്‍ കണ്‍വീനര്‍ ബിജു വായ്പൂരിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അത്തപൂക്കള മത്സരം, വടം വലി, മലയാളി , മലയാളി മാരന്‍ എന്നീ മത്സരങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ അരങ്ങേറുകയുണ്ടായി. പാരമ്പര്യ കലകള്‍, ഗാനവിരുന്ന്, തിരുവാതിരക്കളി, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, കോമഡി സ്‌കിറ്റ് എന്നിവ ശ്രദ്ധേയമായി. പാരമ്പര്യ വിഭവങ്ങള്‍ നിരത്തിയ ഓണസദ്യ വളരെയധികം ഹൃദ്യമായി. കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായവരെ ഉള്‍കൊള്ളിച്ചുകൊണ്ടു നടത്തിയ പ്രതീക്ഷയുടെ ഓണനിലാവ് 2024 വൈവിധ്യം കൊണ്ടും സംഘനടാംഗങ്ങളുടെ അകമഴിഞ്ഞ പരിശ്രമം കൊണ്ടുമാണ് ഒരു വന്‍ വിജയമായിരുന്നു