പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷിക പോസ്റ്റര്‍ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി:പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷിക പോസ്റ്റര്‍ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാന്‍സീസ്,പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഷൈജിത് എന്നിവര്‍ പങ്കെടുത്തു.പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററിന്റെ അഞ്ചാം വാര്‍ഷിക പരിപാടികള്‍ കുവൈറ്റ് സിറ്റിയിലുള്ള കോസ്റ്റ ഡെല്‍ സോള്‍ ഹോട്ടലില്‍ വെച്ച് 2025 ജനുവരി 25 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ഷിക പരിപാടി ഡോ ഷെയ്ക്ക ഉം റക്കാന്‍ അല്‍ സബാ (ഗുഡ്വില്‍ അംബാസഡര്‍ & കുവൈറ്റ് എലൈറ്റ് ടീം അദ്ധ്യക്ഷ )
ഉദ്ഘാടനം നിര്‍വ്വഹിക്കും. വിശിഷ്ട അതിഥിയായി അഡ്വ ജോസ് അബ്രഹാം (പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് & സുപ്രീം കോടതി എ ഒ ആര്‍) ഡോ: തലാല്‍ താക്കി ( അറ്റോര്‍ണി & മാനേജിംഗ് ഡയറക്ടര്‍ - അല്‍ ദോസ്തൂര്‍ ലോ ഫേം), ഡോ സബ അല്‍ മന്‍സൂര്‍( ഡയറക്ടര്‍ പേഷ്യന്റ് ഹെല്‍പ്പിംഗ് ഫണ്ട് സൊസൈറ്റി) , ലോയര്‍ ജാബര്‍ അല്‍ ഫൈലക്കാവി ( മവാസീന്‍ ലോ ഓഫീസ് കൗണ്‍സിലിംഗ് & അറ്റോര്‍ണി ഡയറക്ടര്‍) , ഡോ: സുസോവന സുജിത് നായര്‍ ( വൈസ് പ്രസിഡന്റ് - ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം), മര്‍സൂഖ് അല്‍ ബലാവി( ഡയറക്ടര്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ), ഷേയ്ക്ക് മുബാറക് ഫഹദ് അല്‍ ദുവൈജ് അല്‍ സബാ,ഖാലിദ് അല്‍ ഹുവൈല, ഷേയ്ക്ക നൗഫ് ബദര്‍ അല്‍ സബാ, ഷേയ്ക്ക വിസ്സാം അല്‍ സബാ, ഷേയ്ക്ക ഫാത്തിമ അല്‍ ഹമൂദ് അല്‍ സബാ,ഷേയ്ക്ക ധാനാ സബാ ബദര്‍ അല്‍ സബാ, ഷെയ്ക്ക ഷെയ്ക്ക അബ്ദുള്ള അല്‍ സബാ , ഷെയ്ക്ക റക്കാന്‍ ബദര്‍ അല്‍ സബാ, ഷെയ്ക്ക സല്‍മാന്‍ ബദര്‍ അല്‍ സബാ, ശ്രീമതി സൂസന്‍ ബാക്കര്‍ , കുവൈറ്റ് സൊസൈറ്റി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് പ്രതിനിധികള്‍, ഇന്ത്യന്‍ പ്രവാസി സമൂഹത്തിലേയും കുവൈറ്റിലേയും പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു
വീഡിയോ ലിങ്ക്
https://we.tl/t-F7scz3qSZM