പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു.
കുവൈറ്റ് സിറ്റി: പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. കുവൈറ്റ് എലൈറ്റ് ടീം മേധാവിയും ഗുഡ്വില്‍ അംബാസ്സഡറുമായ ഡോ. ഷൈഖാ ഉം റകാന്‍ അല്‍ സബ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോസ്റ്റ ഡെല്‍ സോള്‍ ഹോട്ടലില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ടും സുപ്രീം കോടതി എ ഒ ആറുമായ അഡ്വ. ജോസ് എബ്രഹാം മുഖ്യാതിഥിയായിരുന്നു.
പ്രവാസി ലീഗ് സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ലോക കേരളസഭാ പ്രതിനിധിയും പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ കണ്‍ട്രി ഹെഡുമായ ബാബു ഫ്രാന്‍സീസ് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷൈജിത്ത്.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലോയര്‍ ജാബിര്‍ അല്‍ഫൈലാകാവി, ലോയര്‍ തലാല്‍ താക്കി, റോയല്‍ സീഗള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ പറക്കപ്പാടത്ത്, ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് അസീം സെയ്ത് സുലൈമാന്‍, മെഡക്സ് മെഡിക്കല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ ലാമ ഇബ്രാഹിം, ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സുസോവ്ന സുജിത്ത് നായര്‍, കുവൈറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് സൊസൈറ്റി ബോര്‍ഡ് മെംബര്‍ ലോയര്‍ ഹൈഫ അല്‍ ഹുവൈദി, പ്രശസ്ത പിന്നണി ഗായിക സിന്ധു ദേവി രമേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. തുടര്‍ന്ന് ഗര്‍ഷോം പ്രവാസി വനിതാ അവാര്‍ഡ് കരസ്ഥമാക്കിയ ഷൈനി ഫ്രാങ്കിനെയും പരിപാടിയുടെ സ്‌പോണ്‍സര്‍മാരെയും വിവിധ മേഖലകളില്‍ പ്രശസ്തരായവരെയും ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു.
ട്രഷറര്‍ രാജേഷ് ഗോപി നന്ദിയും പ്രോഗ്രാം കണ്‍വീനറും പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗം ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്ററുമായ ഷൈനി ഫ്രാങ്ക് പരിപാടിയുടെ മുഖ്യ ഏകോപനവും നടത്തി. ചടങ്ങില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, കുവൈറ്റ് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ലീഗല്‍ ഡയറക്റ്റര്‍ സെന്റര്‍, എന്നിങ്ങനെ വ്യത്യസ്ത തുറകളില്‍പ്പെട്ട പ്രവാസി ഇന്ത്യകാരും, പി എല്‍ സി കുവൈറ്റ് ചാപ്റ്ററുമായി സഹകരിക്കാന്‍ മുന്നോട്ടുവന്ന അമ്പതോളം കുവൈറ്റ് പൗരന്മാരും പരിപാടിയില്‍ പങ്കെടുത്തു. പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ രക്ഷാധികാരി ജയകുമാര്‍, അഡൈ്വസറി ബോര്‍ഡ് മെംബര്‍ ഡോ. സാബു.പി.എസ്, കോഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ചാള്‍സ് പി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനും മുന്‍ സുപ്രീം കോടതി ജഡ്ജ്, ജസ്റ്റിസ് കുര്യന്‍ ജോസഫും, കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി. എസ് രാജനുമാണ് പ്രവാസി ലീഗല്‍ സെല്ലിന്റെ രക്ഷാധികാരികള്‍. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് നിയമോപദേശവും കൗണ്‍സിലിംഗും, നിയമ അവബോധവും സൗജന്യമായി കൊടുക്കുക എന്ന ഉദ്യേശത്തോടെ ഇന്ത്യക്കകത്തും, വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന പി എല്‍ സി യുടെ വിവിധ ചാപ്റ്ററുകള്‍ അതാതു രാജ്യങ്ങളിലെ നിയമ വിദഗ്ധരും, അഭിഭാഷകരുമായി കൈകോര്‍ത്തു പ്രവര്‍ത്തിച്ചു സേവനങ്ങള്‍ നല്‍കി വരുന്നു. പ്രവാസികളായ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്