പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു
By : സ്വന്തം ലേഖകൻ
Update: 2025-03-25 10:41 GMT
കുവൈറ്റ് സിറ്റി: റമദാന് മാസത്തിന്റെ സാഹോദര്യവും പങ്കുവയ്ക്കലും പ്രകടമാക്കിക്കൊണ്ട് സ്ത്രീ തൊഴിലാളികള്‍ക്കായി പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.പി എല്‍ സി കുവൈറ്റ് കണ്ട്രി ഹെഡ് ബാബു ഫ്രാന്‍സീസ്, വനിത വിഭാഗം ഇന്റര്‍ നാഷണല്‍ കോഡിനേറ്റര്‍ ഷൈനി ഫ്രാങ്ക് എന്നിവര്‍ നേതൃത്വം നല്കി