ജയകുമാര്‍ എ.പി യുടെ വേര്‍പാടില്‍ പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു

Update: 2025-08-26 13:33 GMT

കുവൈറ്റ് സിറ്റി: പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ രക്ഷാധികാരി ജയകുമാര്‍ എ പി അപ്രതീക്ഷിതമായ ദേഹവിയോഗത്തില്‍ പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു.പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് രക്ഷാധികാരിയായി നേതൃത്വ നിരയില്‍ ആത്മാര്‍ത്ഥയോടും അര്‍പ്പണ ബോധത്തോടും കൂടി പ്രവാസി വിഷയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റിനും പ്രവാസ ലോകത്ത് അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവര്‍ക്കും ഒരിക്കലും നികത്താനാവാത്ത വലിയൊരു നഷ്ടവും, ആഘാതവുമാണെന്ന് പിഎല്‍ സി കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ്, പ്രസിഡണ്ട് ബിജു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഷൈജിത്ത്.കെ, ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ: ജോസ് അബ്രഹാം, ഗ്ലോബല്‍ പി ആര്‍ ഓ സുധീര്‍ തിരുനിലത്ത് എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

പി എല്‍ സി കുവൈറ്റ് പ്രസിഡണ്ട് ബിജു സ്റ്റീഫന്‍ തിരുവനന്തപുരത്തെ പല്‍കുളങ്ങരയുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നേരിട്ട് ചെന്ന് കുടുബാംഗങ്ങളെ സംഘടനയുടെ അനുശോചനം അറിയിച്ചു.

Similar News