സെവന്‍ എ സൈഡ് ടൂര്‍ണമെന്റ; സില്‍വര്‍ കിക്ക് ട്രോഫി സില്‍വര്‍ സ്റ്റാറിന് സ്വന്തം

Update: 2024-12-06 13:29 GMT

കുവൈറ്റിലെ പ്രമുഖ ഫുട്‌ബോള്‍ ടീമായ സില്‍വര്‍ സ്റ്റാര്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് കേഫാക്കിന്റ കീഴില്‍ നടത്തിയ അഞ്ചാമത് സെവന്‍ എ സൈഡ് ടൂര്‍ണമെന്റ് ട്രോഫി സില്‍വര്‍ സ്റ്റാര്‍ തന്നെ നേടിയെടുത്തു ചരിത്രം കുറിച്ചു. യങ് ഷൂട്ടേര്‍സ് അബ്ബാസിയയെ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെ 3-2 ന് പരാജയപ്പെടുത്തി കൊണ്ടാണ് ട്രോഫി നേടിയത് . കേഫാക്കിന്റെ കീഴില്‍ 15 പ്രമുഖ ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ 3ാ0 സ്ഥാനം ബിഗ് ബോയ്‌സ് എഫ് സി കരസ്ഥമാക്കി .

ചാമ്പ്യന്‍ ടീം ആയ സില്‍വര്‍സ്റ്ററിന് ട്രോഫി സ്‌പോണ്‍സര്‍ സായി അപ്പുക്കുട്ടനും, ക്യാഷ് പ്രൈസ് കേഫാക് സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി, റണ്ണേഴ്‌സ്അപ്പ് ആയ YSA ടീമിനെ സ്‌പോണ്‍സര്‍ സുര്‍ജിത് കുമാര്‍ പ്രൈസ് മണി കേഫാക് ട്രഷറര്‍ ലതീഫ് ഇസ്മായില്‍ കൈമാറി, 3 സ്ഥാനം ബിഗ് ബോയ്‌സ് ടീമിനെ സായി അപ്പുക്കുട്ടനും 4 സ്ഥാനം കരസ്ഥമാകിയ സിയസ്‌കോ ടീമിന്റെ ട്രോഫി സ്‌പോണ്‍സര്‍ ബേസില്‍ കൈമാറി, ടൂര്‍ണമെന്റ് സെമിഫൈനല്‍, മാന്‍ ഓഫ് മാച്ച്, സില്‍വര്‍സ്റ്റാറിന്റെ ശ്യാം, young ഷൂട്ടേഴ്‌സ്ന്റ ഫൈസല്‍, ഫൈനല്‍ മാന്‍ ഓഫ് മാച്ച്, സില്‍വര്‍സ്റ്റാറിന്റ നമീര്‍ കരസ്തമാക്കി, ടൂര്‍ണമെന്റ് ബെസ്റ്റ് പ്ലയെര്‍, സില്‍വര്‍സ്റ്റാറിന്റ നിതിന്‍, ബെസ്റ്റ് കീപ്പര്‍ YSA ഫൈസല്‍, ബെസ്റ്റ് ഡിഫണ്ടര്‍ ശുഹുദ് YSA, ടോപ് സ്‌കോര്‍ര്‍ സില്‍വര്‍സ്റ്റാറിന്റെ ശ്യാം, എമെര്‍ജിങ് പ്ലയെര്‍ ബിഗ് ബോയ്‌സിന്റെ മയിന്‍ കരസ്തമാക്കി, ടൂര്‍ണമെന്റ് കുറച്ച് സില്‍വര്‍സ്റ്റാര്‍ പ്രസിഡന്റ് ശംസുദ്ദിന്‍ അടക്കാനിയും, കേഫാക് സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരിയും, ടൂര്‍ണമെന്റ് നടത്തിപ്പിനെ സഹായിച്ച സ്‌പോണ്‍സര്‍മാരയും, കേഫാക് ഭാരവാഹികള്‍,സില്‍വര്‍സ്റ്റാറിന്റ ട്രെഷരാര്‍ പ്രജീഷ് നന്ദി പറഞ്ഞു.

Tags:    

Similar News