കലി തീരുന്നതുവരെ ഒരാളുടെ ശരീരത്തിൽ കാർ ഓടിച്ചുകയറ്റുന്നത് കണ്ട് പലരും നിലവിളിച്ചു; കുവൈറ്റിനെ നടുക്കി യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി; പിന്നിൽ വ്യക്തിവൈര്യാഗ്യമെന്ന് പോലീസ്

Update: 2025-08-28 11:53 GMT

കുവൈറ്റ്: കുവൈറ്റിലെ അൽ ഫിർദൗസിൽ യുവാവിനെ ക്രൂരമായി വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ. മൃതദേഹം പലതവണ വാഹനം കയറിയിറങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പ്രതി സമ്മതിച്ചു.

സംഭവമറിഞ്ഞതിനെ തുടർന്ന് ഓപ്പറേഷൻസ് റൂമിൽ ലഭിച്ച വിവരമനുസരിച്ച് സുരക്ഷാ സേനയും അന്വേഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ, മൃതദേഹത്തിന് മുകളിലൂടെ മനഃപൂർവ്വം വാഹനം ഓടിച്ചതായി കണ്ടെത്തുകയായിരുന്നു.

കൊലപാതകം നടന്നതിന് പിന്നാലെ, സംഭവവുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഒരു ഗൾഫ് പൗരൻ സ്വയം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും, താൻ മനഃപൂർവ്വമാണ് യുവാവിന്‍റെ ശരീരത്തിലൂടെ വാഹനം ഓടിച്ചതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Tags:    

Similar News