'മാനം ഇരുളും..'; കുവൈറ്റിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; രാത്രിയിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും മുന്നറിയിപ്പ്; വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ
By : സ്വന്തം ലേഖകൻ
Update: 2025-11-15 12:33 GMT
കുവൈറ്റ്: കുവൈറ്റിൽ തിങ്കളാഴ്ച ഉച്ചവരെ മഴയ്ക്ക് സാധ്യത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകാം. തെക്കുകിഴക്കൻ കാറ്റ് കാരണം കടലിൽ ആറടി വരെ തിരമാല ഉയരാനും സാധ്യതയുണ്ട്.
തീരപ്രദേശങ്ങളിൽ ഈർപ്പം കൂടുന്നതിനാൽ രാത്രികാലങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും ദൃശ്യപരിധി 1,000 മീറ്ററിൽ താഴെയാകാനും സാധ്യതയുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ മഴയ്ക്കുള്ള സാധ്യത കുറയുമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. കടൽ യാത്രകൾക്ക് പുറപ്പെടുന്നവർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.