കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അബ്ബാസിയ മദ്രസ്സ അറബി ഭാഷാ ദിനം ആഘോഷിച്ചു. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 18 ന് ലോക അറബി ഭാഷാ ദിനമായി ആചരിക്കപ്പെടുന്നുവെന്നും ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍ ഭാഷകളോടൊപ്പം ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 6 ലോക ഭാഷകളിലൊന്നാണ് അറബി ഭാഷ എന്ന പ്രത്യേകതയും ഈ ഭാഷക്കുണ്ടെന്നും സംഗമം സൂചിപ്പിച്ചു.
സംഗമത്തില്‍ ഐ.ഐ.സി ഉപാധ്യക്ഷനും മദ്രസ്സ പ്രിന്‍സിപ്പാളുമായി അബൂബക്കര്‍ സിദ്ധീഖ് മദനി സംസാരിച്ചു. കാലഹരണപ്പെടാത്തതും നിത്യനൂതനത്വം കാത്തുസൂക്ഷിക്കുന്നതും പുതിയ പദങ്ങളുടെ അപ്‌ഡേഷന്‍ ഉള്‍ക്കൊള്ളുന്നതുമായ ഭാഷയാണ് അറബിഭാഷയെന്ന് സിദ്ധീഖ് മദനി വിശദീകരിച്ചു. അറബി ഭാഷയില്‍ അറിവും കഴിവും നേടിയ ആരും ജോലിയില്ലാതെ വെറുതെയിരിക്കുന്നത് വിരളമാണെന്നും നാട്ടിലും വിദേശത്തുമായി അവര്‍ പലവിധ തൊഴില്‍ മേഖലയില്‍ സക്രിയരാണെന്നും സിദ്ധീഖ് മദനി പറഞ്ഞു. മദ്രസ്സയിലെ 9 അധ്യാപകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.